Saturday, March 14, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 08.04 AM

ജപ്പാനിലെ ലഥഘല പനി എഐ റോബോര്‍ട്ട് സന്യാസിമാര്‍: പുതിയ നീക്കവുമായി ഗവേഷകര്‍

buddharoid, ai, robot, japan, temple

ലോകത്തിലെ നാനാവിധ മേഖലകളിലും ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് അതിന്റെ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ക്ഷേത്രങ്ങളില്‍ പോലും എഐ റോബോട്ടുകള്‍ സാന്നിധ്യം ഉറപ്പിച്ച വാര്‍ത്തയാണ് അങ്ങ് ജപ്പാനില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സന്യാസിമാരുടെയും വിശ്വാസികളുടെയും കുറവ് നേരിടുന്ന ഒരു ബുദ്ധക്ഷേത്രത്തിലാണ് ഗവേഷകര്‍ എഐ റോബോട്ട് സന്യാസിയെ അവതരിപ്പിച്ചത്. ക്യോട്ടോ സര്‍വ്വകലാശാലയും ടെറാവേഴ്‌സ്, എക്‌സ്‌നോവ തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളും ചേര്‍ന്നാണ് 'ബുദ്ധറോയിഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ വികസിപ്പിച്ചത്. ക്യോട്ടോയിലെ ചരിത്രപ്രസിദ്ധമായ ഷോറെന്‍ ഇന്‍ ക്ഷേത്രത്തിലാണ് ഈ റോബോട്ട് സേവനമനുഷ്ഠിക്കുക. ചാറ്റ് ജിപിടിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന എന്ന ജനറേറ്റീവ് എഐ മോഡലാണ് ഇതിന്റെ ആത്മാവ്.

ബുദ്ധമത ഗ്രന്ഥങ്ങളില്‍ പരിശീലനം ലഭിച്ച ഈ റോബോട്ടുകള്‍ക്ക് വിശ്വാസികളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കും സാമൂഹിക ആശങ്കകള്‍ക്കും തത്സമയം മറുപടി നല്‍കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മുമ്പ് 2019ല്‍ അവതരിപ്പിക്കപ്പെട്ട 'മിന്ദാര്‍' എന്ന റോബോട്ടില്‍ നിന്ന് വ്യത്യസ്തമായി, ബുദ്ധറോയിഡിന് സ്വതന്ത്രമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിവുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. യൂണിട്രി റോബോട്ടിക്‌സിന്റെ ഹാര്‍ഡ്‌വെയര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ റോബോട്ട്, സന്യാസിമാരുടെ ശാന്തമായ നടത്തം, വന്ദനം, കൈകള്‍ കൂപ്പിയുള്ള 'ഗസ്സോ' ആംഗ്യം എന്നിവ കൃത്യമായി അനുകരിക്കും. കേവലം ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത സാമീപ്യവും ആശ്വാസവും വിശ്വാസികള്‍ക്ക് നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഡെവലപ്പര്‍മാര്‍ അവകാശപ്പെടുന്നു. ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം മതപരമായ പാരമ്പര്യങ്ങള്‍ വരുംതലമുറയിലേക്ക് എത്തിക്കാനുള്ള പാത്രമായി ഈ എഐ സന്യാസി പ്രവര്‍ത്തിക്കും.

ജപ്പാനിലെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ ഈ നീക്കം ഏറെ നിര്‍ണ്ണായകമാണ്. ജനസംഖ്യയിലെ കുറവും യുവാക്കള്‍ മതപരമായ കാര്യങ്ങളില്‍ നിന്ന് അകലുന്നതും കാരണം 2040ഓടെ രാജ്യത്തെ ഏകദേശം 30 ശതമാനം ബുദ്ധക്ഷേത്രങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സന്യാസിമാരുടെ അഭാവം മൂലം ക്ഷേത്രങ്ങള്‍ അനാഥമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഗവേഷകര്‍ ഇത്തരം പ്രായോഗികമായ സാങ്കേതിക പരിഹാരങ്ങള്‍ തേടുന്നത്. പാരമ്പര്യത്തെയും ആധുനികതയെയും കൂട്ടിയിണക്കുന്ന ഈ പരീക്ഷണം ജപ്പാനിലെ ആത്മീയ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്.

Ads by Google
Saturday 28 Feb 2026 08.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW