Saturday, March 14, 2026 Last Updated 27 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.05 PM

സാംസങ് ഗാലക്‌സി എസ്26 അള്‍ട്ര എത്തി ; പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള അള്‍ട്ര മോഡല്‍

in

സാംസങ് ഗാലക്‌സി എസ്26 അള്‍ട്ര (Samsung Galaxy S26 Ultra) എത്തിയിരിക്കുന്നു. സാംസങ് അണ്‍പാക്ക്ഡ് ഇവന്റ് 2026ല്‍ സാംസങ് ഗാലക്‌സി എസ്26 (Samsung Galaxy S26), സാംസങ് ഗാലക്‌സി എസ്26 പ്ലസ് (Samsung Galaxy S26 Plus) മോഡലുകള്‍ക്ക് ഒപ്പമാണ് എസ്26 അള്‍ട്ര എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 മൊബൈല്‍ പ്ലാറ്റ്ഫോമാണ് അള്‍ട്ര മോഡലിന് കരുത്ത് പകരുന്നത്. പതിവ് ചാര്‍ജിങ് രീതികളില്‍ നിന്ന് മാറി, സാംസങ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് 3.0 എസ്26 അള്‍ട്രയില്‍ സാംസങ് അവതരിപ്പിച്ചിരിക്കുന്നു. ഇത് പുതിയ 60W ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ ബാറ്ററി 75% ശേഷിയിലേക്ക് ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

7.9 മില്ലീമീറ്റര്‍ ആണ് ഈ ഗാലക്‌സി എസ്26 അള്‍ട്രയുടെ വലിപ്പം. ഇത് സാംസങ് ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള അള്‍ട്ര മോഡലാണ്. ബില്‍റ്റ്-ഇന്‍ പ്രൈവസി ഡിസ്പ്ലേ ഉള്ള ആദ്യത്തെ മൊബൈല്‍ ഫോണ്‍ എന്നതാണ് എസ് 26 അള്‍ട്രയുടെ മറ്റൊരു പ്രത്യേകത. പ്രൈവസി ഡിസ്‌പ്ലേ ഫീച്ചറോടെയാണ് ഫോണ്‍ എത്തുന്നത്. ഹാര്‍ഡ്വെയറിന്റെയും സോഫ്റ്റ്വെയറിന്റെയും സംയോജനം ഉപയോഗിച്ച്, വ്യൂവിംഗ് ആംഗിളുകള്‍ നിയന്ത്രിക്കുകയും പൊതു ഇടങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചുറ്റുമുള്ള ആളുകളില്‍ നിന്ന് നമ്മുടെ സ്‌ക്രീനിന്റെ കാഴ്ചകള്‍ സംരക്ഷിക്കുകയും ചെയ്യും വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫീച്ചര്‍ ആണിത്. ഇത്തരമൊരു ബില്‍റ്റ് ഇന്‍ പ്രൈവസി ഡിസ്പ്ലേ മറ്റൊരു ഫോണിനുമില്ല.

സാംസങ് ഗാലക്സി എസ്26 അള്‍ട്രയുടെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 1299.99 ഡോളറും (ഏകദേശം 1,18,180 രൂപ), 12GB+ 512GB വേരിയന്റിന് 1499.99 ഡോളറും (ഏകദേശം 1,36,360 രൂപ), 16GB + 1TB വേരിയന്റിന് 1799.99 ഡോളറും (ഏകദേശം 1,63,635 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 11 മുതല്‍ വിവിധ രാജ്യങ്ങളിലെ ഷിപ്പിംഗ് ആരംഭിക്കും. 6.9-ഇഞ്ച് (3120 x 1440 പിക്സലുകള്‍) ക്വാഡ് എച്ച്ഡി+ ഇന്‍ഫിനിറ്റി -ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, 1-120Hz റിഫ്രഷ് റേറ്റ്, കോര്‍ണിംഗ് ഗൊറില്ല ആര്‍മര്‍ 2 പ്രൊട്ടക്ഷന്‍ എന്നിവ സഹിതമാണ് എസ്26 അള്‍ട്ര എത്തിയിരിക്കുന്നത്. 4.74 GHz ഒക്ട-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ഫോണ്‍ ഗാലക്‌സി 3nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്.

12GB / 16GB റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ UI 8.5ല്‍ ആണ് പ്രവര്‍ത്തനം. ഏഴ് ഒഎസ് അപ്ഗ്രേഡുകളും ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ അള്‍ട്ര മോഡലിന് ലഭിക്കും. 1/1.3' സെന്‍സറുള്ള 200MP മെയിന്‍ ക്യാമറ (f/1.6 അപ്പേര്‍ച്ചര്‍, OIS), 50MP 120° അള്‍ട്രാ വൈഡ് സെന്‍സര്‍ (f/1.9 അപ്പേര്‍ച്ചര്‍), 3x ഒപ്റ്റിക്കല്‍ സൂമിനുള്ള 10MP ടെലിഫോട്ടോ ലെന്‍സ് (f/2.4 അപ്പേര്‍ച്ചര്‍, OIS), 5x ഒപ്റ്റിക്കലിനുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് സൂം, 100x സ്പേസ് സൂം (f/2.9 അപ്പേര്‍ച്ചര്‍), ലേസര്‍ ഓട്ടോഫോക്കസ്, 4K 60-fps, 8K 30fps, LED ഫ്‌ലാഷ് എന്നിവ ഇതിന്റെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ അണിനിരക്കുന്നു.

Ads by Google
Ads by Google
TRENDING NOW