-->
ബജറ്റ് 5ജി ഫോണ്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഐക്യൂ Z10x 5ജിയുടെ പിന്‍ഗാമിയായി പുതിയ ഐക്യൂ Z11x 5ജി (iQOO Z11x) എത്താന്‍ പോകുന്നു. I2507 എന്ന മോഡല്‍ നമ്പറില്‍ ഗീക്ക്‌ബെഞ്ചില്‍ പ്രത്യക്ഷപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ഐക്യൂ Z11x ആണ് എന്നാണ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റില്‍ ആണ് ഐക്യൂ Z11x എത്തുകയെന്ന് ഗീക്ക്‌ബെഞ്ച് ലിസ്റ്റിങ് ഡാറ്റ വെളി?പ്പെടുത്തിയിരിക്കുന്നു. മുന്‍ മോഡലിനെ അപേക്ഷിച്ച് കുറച്ചുകൂടി ശക്തമായ പ്രോസസര്‍ ആണ് പുതിയ മോഡലില്‍ ഉള്ളത് എന്ന് ഈ ലിസ്റ്റിങ് സൂചിപ്പിക്കുന്നു.
2.5GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 ചിപ്‌സെറ്റായിരുന്നു ഐക്യൂ Z10x 5ജിയുടെ കരുത്ത്. ഐക്യുവിന്റെ അടുത്ത ബജറ്റ് 5ജി ഫോണ്‍ ഓപ്ഷനായി എത്തുന്ന ഐക്യൂ Z11x മുന്‍ മോഡലിനെക്കാള്‍ അപ്‌ഗ്രേഡ് ചെയ്ത പ്രോസസര്‍ കരുത്തിലാണ് എത്തുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയായിരിക്കും ഐക്യൂ Z11x ന്റെ പ്രവര്‍ത്തനം. ലിസ്റ്റിംഗ് കാണിക്കുന്നത് ഫോണ്‍ സിംഗിള്‍-കോറില്‍ 1,057 പോയിന്റും മള്‍ട്ടി-കോര്‍ ടെസ്റ്റുകളില്‍ 2,507 പോയിന്റും സ്‌കോര്‍ ചെയ്തിട്ടുണ്ടെന്നാണ്, ഇത് ഡൈമെന്‍സിറ്റി 7400 പെര്‍ഫോമന്‍സുമായി യോജിക്കുന്നു. മുന്‍ പ്രോസസറിനെ അപേക്ഷിച്ച് പുതിയതില്‍ ചെറിയ ക്ലോക്ക് സ്പീഡ് വര്‍ദ്ധനവ് ഉണ്ട്, അതേസമയം മൊത്തത്തിലുള്ള അതേ ആര്‍ക്കിടെക്ചര്‍ നിലനിര്‍ത്തുന്നു.
ക്യാമറ പ്രോസസ്സിംഗ്, ബാക്ഗ്രൗണ്ട് ഒപ്റ്റിമൈസേഷന്‍ പോലുള്ള AI- സഹായത്തോടെയുള്ള ഫീച്ചറുകള്‍ എന്നിവയിലും മികവ് പ്രകടിപ്പിച്ചുകൊണ്ട് മുന്‍ മോഡലിനെക്കാള്‍ ഒരുപടി മുന്നില്‍ പുതിയ മോഡല്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ബജറ്റ് വിലയിലാകും ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുകയെങ്കിലും വില മുന്‍ മോഡലിനെക്കാള്‍ അല്‍പ്പം കൂടാനാണ് സാധ്യത. നിര്‍മാണച്ചെലവ് വര്‍ധിച്ചത് കാരണം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പൊതുവില്‍ എല്ലാ മോഡലുകളും ഇപ്പോള്‍ മുന്‍ മോഡലുകളെക്കാള്‍ കൂടിയ വിലയിലാണ് എത്തുന്നത്.