Saturday, March 14, 2026 Last Updated 16 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 12.55 PM

ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

uploads/news/2026/02/827596/anusmaranam.jpg

ദോഹ: യുവനേതാവ് ഷുഹൈബ് എടയ്യന്നൂരിന്റെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇൻകാസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷമീർ മട്ടന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് താജുദ്ദീൻ ചീരക്കുഴി ഉദ്ഘാടനം ചെയ്തു. സുരേഷ് കരിയാട് മുഖ്യപ്രഭാഷണം നടത്തി. ഇൻകാസ് നേതാക്കളായ കെ വി ബോബൻ, കെ കെ ഉസ്മാൻ, എബ്രഹാം കെ. ജോസഫ്, ബഷീർ തുവാരിക്കൽ, അഹദ് മുബാറക്, അൻവർ സാദത്ത്, ജൂട്ടാസ് പോൾ, അഷ്‌റഫ്‌ നന്നംമുക്ക്, ശ്രീരാജ് എം പി, ജിഷ ജോർജ്ജ്, മുഹമ്മദ്‌ എടയ്യന്നൂർ തുടങ്ങിയവർ ഷുഹൈബിനെ അനുസ്മരിച്ച്‌ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പിയാസ് മാച്ചേരി സ്വാഗതവും, ട്രഷറർ അഭിഷേക് മാവിലായി നന്ദിയും പറഞ്ഞു. യോഗത്തിന് മുന്നോടിയായി ഷുഹൈബിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW