-->
കാലം പുരോഗതി പ്രാപിച്ചതോടെ യുവതലമുറയുടെ ജീവിതരീതിയിലും ഏറെ മാറ്റങ്ങള്‍ വന്നുതുടങ്ങി. എന്നാല്‍ ഇത്തരം മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ മുതിര്‍ന്നവര്‍ ബുദ്ധിമുട്ടുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്. യുവതിയുവാക്കള്‍ ഒന്നിച്ചു സമയം ചെലവഴിക്കുന്നതും, അതിരുവിട്ട ആഘോഷങ്ങള്‍ ആസ്വദിക്കുന്നതും സ്വതന്ത്ര ജീവിതവുമെല്ലാം മുതിര്‍ന്നവരില്‍ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. പ്രത്യേകിച്ചും മെട്രോ നഗരങ്ങളിലെ ആഘോഷങ്ങള്‍ പരിധി ലംഘിക്കുന്നുവെന്ന സ്ഥിരം പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ ഈ ചിന്താഗതിക്ക് വീണ്ടും ആക്കം കൂട്ടിക്കൊണ്ടാണ് ഡിജെ രാഹുല്‍ അവധാനി പങ്കുവെച്ച ഒരു പൂള്‍ പാര്‍ട്ടി വീഡിയോ വൈറലാകുന്നത്.
സംഗീതത്തിനൊപ്പം സ്വിമ്മിംഗ് പൂളില്‍ നൃത്തം ചെയ്യുന്ന യുവതീ യുവാക്കളുടെ ദൃശ്യങ്ങള്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അന്ധമായ അനുകരണമാണെന്നും ഇത് തനത് മൂല്യങ്ങളെ നശിപ്പിക്കുമെന്നുമാണ് മുതിര്‍ന്നവരുടെ പ്രധാന വിമര്‍ശനം. വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടതോടെ, ആധുനിക യുവതലമുറയുടെ ജീവിതരീതികളെച്ചൊല്ലി വന്‍തോതിലുള്ള ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയ വേദിയായിരിക്കുന്നത്.
വൈറലായ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും ലിംഗവിവേചനപരമായ നിലപാടുകളാണ് പ്രകടിപ്പിച്ചത്.
ചെറുപ്പക്കാര്‍ ഇങ്ങനെ തുടങ്ങിയാല്‍ വിവാഹം കഴിക്കാന്‍ നല്ല പെണ്‍കുട്ടികളെ ലഭിക്കാന്‍ ഭാവിയില്‍ ബുദ്ധിമുട്ടുമെന്ന് ചിലര്‍ വിമര്‍ശിക്കുമ്പോള്‍, ഇത്രയും അലമ്പ് കാണിക്കുന്ന പെണ്‍കുട്ടികള്‍ ഭാവിയില്‍ നല്ലൊരു കുടുംബ ജീവിതത്തേലേക്ക് പോയി ഇവരുടെ ഭൂതകാലമൊന്നുമറിയാത്ത പാവം പുരുഷന്‍മാരെ കബളിപ്പിക്കുമെന്നും മറ്റൊരാള്‍ പ്രതികരിച്ചു. എന്നാല്‍ അതേസമയം ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന സൈബര്‍ ആക്രമണങ്ങളെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നു. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പങ്കെടുത്ത പരിപാടിയില്‍ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നതിലെ ശരിയല്ല എന്നാണ് ഇക്കൂട്ടരുടെ വാദം.
അതേസമയം വീഡിയോയിലുള്ളത് ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്നവരല്ലെന്നും പുറത്തുനിന്ന് പഠനത്തിനായും ജോലിക്കായും എത്തിയ കുടിയേറ്റക്കാരാണെന്നും ചില കന്നഡ അനുകൂലികള്‍ വാദിക്കുന്നു. നഗരത്തിന്റെ തനത് സംസ്‌കാരം നശിപ്പിക്കുന്നത് ഇത്തരം കുടിയേറ്റക്കാരാണെന്ന കടുത്ത നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷത്തിനൊപ്പം പ്രാദേശിക വാദങ്ങളും കലര്‍ന്നതോടെ ഈ ഡിജെ വീഡിയോ വെറുമൊരു ആഘോഷ ചിത്രത്തിനപ്പുറം ഗൗരവകരമായ സാമൂഹിക സംവാദമായി മാറിയിരിക്കുകയാണ്.
Most of them go to Bangalore from small towns and villages to study.Finding a good woman for marriage will keep getting harder in the future. pic.twitter.com/bPLzgPCiQL— ︎ ︎venom (@venom1s) February 24, 2026