-->
കൊളോണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പശ്‌ചാത്തലത്തില്‍ രാജിപ്രഖ്യാപനവുമായി ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്) പ്രസിഡന്റും സി.ഇ.ഒയുമായ ബോര്‍ഗ് ബ്രെന്‍ഡ്. എപ്‌സ്‌റ്റീനും ബ്രെന്‍ഡുമായുള്ള ബന്ധത്തെക്കുറിച്ച് ഫോറം സ്വതന്ത്ര അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് സ്‌ഥാനത്യാഗം. മൂന്നുവട്ടം എപ്‌സ്‌റ്റീനുമൊത്ത് ബ്രെന്‍ഡ് അത്താഴവിരുന്നില്‍ പങ്കാളിയായെന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ സൂചനയുണ്ടായിരുന്നു. ഇതിനുപുറമേ ഇ-മെയില്‍ വഴിയും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലൂടെയും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ ലോക സാമ്പത്തിക ഫോറം സ്വതന്ത്രാന്വേഷണം ആരംഭിച്ച് ആഴ്‌ചകള്‍ക്കുള്ളിലാണ് രാജിപ്രഖ്യാപനം. അതേസമയം എപ്‌സ്‌റ്റീനുമായുള്ള ബ്രെന്‍ഡിന്റെ ബന്ധം സംബന്ധിച്ച ഡബ്ല്യു.ഇ.എഫ്. അന്വേഷണം പൂര്‍ത്തിയായി. മുമ്പ് പുറത്തുവന്ന വിവരങ്ങളില്‍ അധികമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഡബ്ല്യു.ഇ.എഫിന്റെ സഹ-അധ്യക്ഷന്മാരായ ആന്‍ഡ്രെ ഹോഫ്‌മാനും ലാറി ഫിങ്കും പ്രസ്‌താവനയില്‍ പറഞ്ഞു.