Wednesday, March 11, 2026 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

ബംഗ്ലാദേശ്‌: യൂനുസിനെ പിന്തുണച്ച്‌ ജമാഅത്തെ ഇസ്ലാമി

ധാക്ക:പ്രസിഡന്റ്‌ മുഹമ്മദ്‌ ഷഹാബുദ്ദീനെ വിമര്‍ശിച്ചു ബംഗ്ലാദേശിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമി. മുഹമ്മദ്‌ യൂനുസിന്റെ ഭരണകാലത്ത്‌ താന്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ച്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷഹാബുദ്ദീന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരേ ജമാഅത്തെ ഇസ്ലാമിയുടെ നേതാവ്‌ ഷഫീഖുര്‍ റഹ്‌മാന്‍ രംഗത്തെത്തിയത്‌.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെ രാജി സംബന്ധിച്ച്‌ അന്നത്തെ നേതാക്കള്‍ക്ക്‌ പ്രസിഡന്റ്‌ നല്‍കിയ വിവരങ്ങളും പിന്നീട്‌ രാജ്യത്തിന്‌ നല്‍കിയ വിവരങ്ങളും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസ്‌താവനകളില്‍ പ്രതിഫലിക്കുന്നില്ലെന്ന്‌ റഹ്‌മാന്‍ ആരോപിച്ചു.'ജനം നിഷ്‌കളങ്കരല്ല. രാഷ്‌ട്രത്തിന്റെ പരമോന്നത സ്‌ഥാനത്തുനിന്നുള്ള ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല'- റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യ ഉപദേഷ്‌ടാവും നോബല്‍ പുരസ്‌കാര ജേതാവുമായ മുഹമ്മദ്‌ യൂനുസ്‌ തന്നെ ഭരണഘടനാവിരുദ്ധമായി പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയതായി ഷഹാബുദ്ദീന്‍ ആരോപിച്ചതിന്‌ പിന്നാലെയാണ്‌ ഷഫീഖുര്‍ റഹ്‌മാന്‍ രംഗത്തെത്തിയത്‌.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW