Wednesday, March 11, 2026 Last Updated 32 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ ഹോക്കിങ്‌: വിശദീകരണവുമായി കുടുംബം

വാഷിങ്‌ടണ്‍: ജെഫ്രി എപ്‌സ്‌റ്റീന്റെ ഫയലുകളില്‍നിന്നുള്ള ചിത്രങ്ങളില്‍ സ്‌റ്റീഫന്‍ ഹോക്കിങ്ങിന്റെ ചിത്രം ഉള്‍പ്പെട്ടത്തില്‍ വിശദീകരണവുമായി കുടുംബം. നീന്തല്‍വേഷം ധരിച്ച രണ്ട്‌ സ്‌ത്രീകള്‍ക്കൊപ്പമുള്ള ഹോക്കിങ്ങിന്റെ ചിത്രമാണു പുറത്തുവന്നത്‌. അവര്‍ അദ്ദേഹത്തിന്റെ പരിചാരകരാണെന്നാണു വിശദീകരണം.
ഒരു സണ്‍ ലൗഞ്ചറില്‍ കോക്ക്‌ടെയില്‍ കൈയിലേന്തി വിശ്രമിക്കുന്ന സ്‌റ്റീഫന്‍ ഹോക്കിങ്ങിന്റെ ചിത്രമാണു പുറത്തുവന്നത്‌. ഒരു സ്‌ത്രീയുടെ പിന്തുണയോടെയാണ്‌ അദ്ദേഹം ഇരുന്നിരുന്നത്‌. 24 മണിക്കൂറും വൈദ്യസഹായം ആവശ്യമായിരുന്നതിനാല്‍, ഈ സ്‌ത്രീകളെല്ലാം അദ്ദേഹത്തിന്റെ വിശ്വസ്‌തരായ പരിചാരകരായിരുന്നു എന്ന്‌ 'ദ്‌ ഇന്‍ഡിപെന്‍ഡന്റ്‌' റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ ചിത്രം 2006ല്‍ സെന്റ്‌ തോമസിലെ റിറ്റ്‌സ്‌കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഒരു ശാസ്‌ത്ര സമ്മേളനത്തിനിടെ എടുത്തതാണെന്ന്‌ കരുതപ്പെടുന്നു.
അവിടെ ക്വാണ്ടം കോസ്‌മോളജിയെക്കുറിച്ച്‌ ഹോക്കിങ്‌ സംസാരിച്ചു. ആ സമ്മേളശനത്തില്‍ പങ്കെടുത്ത 21 ശാസ്‌ത്രജ്‌ഞരില്‍ ഒരാളായിരുന്നു അദ്ദേഹം. അന്ന്‌ സെന്റ്‌ തോമസും എപ്‌സ്‌റ്റീന്റെ 75 ഏക്കറുള്ള സ്വകാര്യ ദ്വീപായ ലിറ്റില്‍ സെന്റ്‌ ജെയിംസും ഹോക്കിങ്‌ സന്ദര്‍ശിച്ചു.ചിത്രത്തിലുള്ള രണ്ട്‌ സ്‌ത്രീകളും അന്തരിച്ച ശാസ്‌ത്രജ്‌ഞന്റെ യു.കെയില്‍നിന്നുള്ള വിശ്വസ്‌തരായ പരിചാരകരായിരുന്നെന്നു കുടുംബം വിശദീകരിച്ചു.
അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള അനുചിതമായ പെരുമാറ്റമുണ്ടാതെന്ന സൂചന അസംബന്ധമാണ്‌ - കുടുംബാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ ഹോക്കിങ്ങിന്റെ പേര്‌ 250ല്‍ അധികം തവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW