-->
പട്‌നയിലെ ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി (സി.എന്‍.എല്‍.യു) 2026 ലെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2026 ഫെബ്രുവരി 20 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
ഗവേഷണ വിഷയങ്ങള്‍
നിയമം, ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങള്‍, ശാസ്‌ത്രവിഷയങ്ങള്‍, ചരിത്രം, സാമ്പത്തികശാസ്‌ത്രം, മാനേജ്‌മെന്റ്, ഇംഗ്ലീഷ്.
യോഗ്യതാ മാനദണ്ഡം
(എ) കുറഞ്ഞത് 75 ശതമാനം മാര്‍ക്കോടെയോ തത്തുല്യമായോ ഉള്ള നാലുവര്‍ഷത്തെ/ എട്ട് സെമസ്‌റ്റര്‍ ബാച്ചിലേഴ്‌സ് ഡിഗ്രി പ്രോഗ്രാം/ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെയുള്ള മാസ്‌റ്റര്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യ ബിരുദം. എസ്.സി/ എസ്.ടി/ ബി.സി/ പി.ഡബ്ല്യു.ഡി (വൈകല്യമുള്ളവര്‍), ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായ ദുര്‍ബല വിഭാഗം) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അഞ്ചു ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ഇളവ് അനുവദിക്കും.
(ബി) സാധുവായ ള്ളട്ടങ്കമ്മഞ്ഞസ്സ സ്‌കോര്‍.
അപേക്ഷാ ഫീസ്
ജനറല്‍/ ഒബിസി/ പിഡബ്ല്യുഡി/ ഇ.ഡബ്ല്യു.എസ് അപേക്ഷകര്‍ക്ക് 3000 രൂപ. എസ്.സി/ എസ്.ടി അപേക്ഷകര്‍ക്ക് 1000 രൂപ.
പ്രവേശന പ്രക്രിയ
യുജിസി-നെറ്റ് യോഗ്യത നേടിയ അപേക്ഷകരെ തെരഞ്ഞെടുക്കുന്നത് ടെസ്‌റ്റ് സ്‌കോറിന് 70 ശതമാനം വെയിറ്റേജും അഭിമുഖത്തിന് 30 ശതമാനം വെയിറ്റേജും അടിസ്‌ഥാനമാക്കിയായിരിക്കും. അപേക്ഷകര്‍ ഒരു പ്രാഥമിക ഗവേഷണ നിര്‍ദേശം (റഫറന്‍സുകള്‍ ഒഴികെ 1500 മുതല്‍ 2000 വരെ വാക്കുകള്‍) സമര്‍പ്പിക്കേണ്ടതുണ്ട്.
ഗവേഷണ നിര്‍ദേശത്തില്‍ അടങ്ങിയിരിക്കേണ്ടവ: (എ) ഗവേഷണത്തിലുള്ള താല്‍പ്പര്യ പ്രകടനം. (ബി) തീസിസ് തലക്കെട്ട്. (സി) പ്രസക്‌തമായ സാഹിത്യ അവലോകനം. (ഡി) ഗവേഷണ പ്രശ്‌നത്തിന്റെ പ്രസ്‌താവന. (ഇ) ആശയപരമായ സന്ദര്‍ഭം.
സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട അപേക്ഷകര്‍ അവരുടെ തൊഴിലുടമകളില്‍ നിന്നുള്ള സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ സമര്‍പ്പിക്കണം. പ്രോഗ്രാമിനു കീഴിലുള്ള പഠന കാലയളവിലേക്ക് ഇളവ് ലഭിക്കുമെന്നും അപേക്ഷകന്റെ അനുവദനീയമായ ഫീസ് സ്‌പോണ്‍സറിങ് സ്‌ഥാപനം നല്‍കുമെന്നും ഇതില്‍ വ്യക്‌തമായി പ്രസ്‌താവിക്കേണ്ടതുണ്ട്. പഠന അവധി അടിസ്‌ഥാനമാക്കി പ്രവേശനം തേടുന്നവര്‍ അഭിമുഖ സമയത്ത് കുറഞ്ഞത് മൂന്നുവര്‍ഷത്തെ പഠന അവധി അനുവദിക്കുമെന്നതിന്റെ തെളിവ് ഹാജരാക്കണം. അഭിമുഖത്തില്‍ യോഗ്യത നേടുന്ന അപേക്ഷകര്‍ക്ക് പിഎച്ച്.ഡി പ്രോഗ്രാമിലേക്കു പ്രവേശനം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: ഫോണ്‍: +91-612-2352314 വെബ്‌സൈറ്റ്: ന്ദന്ദന്ദ.്യഗ്മ.ന്റ്യ.ദ്ധ/ന്ദണ്മ്യഗ്നന്ധനുന്ധ/ഗ്മണ്മഗ്നന്റന്ഥ്ര/2026/01/ഗ്ഗമ്മഗ്നന്ധദ്ധക്ഷദ്ധ്യന്റന്ധദ്ധഗ്ന2026.ണ്മക്ഷ്ര
ഡോ. ബ്രൂണോ ഡോമിനിക് നസ്രത്ത്