Wednesday, March 11, 2026 Last Updated 44 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 05.40 PM

ഇന്‍ഫിനിക്‌സ് നോട്ട് എഡ്ജ് 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; ലോഞ്ച് ഓഫറില്‍ സ്വന്തമാക്കാം

on

ഇന്ത്യയില്‍ ലോഞ്ച് ചെയ്ത നോട്ട് സീരീസിലെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് നോട്ട് എഡ്ജ് 5ജി (Infinix NOTE Edge 5G)യുടെ വില്‍പ്പന ആരംഭിച്ചു. ഫ്‌ലിപ്പ്കാര്‍ട്ട്, ഇന്‍ഫിനിക്സ് ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവ വഴി ഉപയോക്താക്കള്‍ക്ക് ഈ പുതിയ 5ജി ഫോണ്‍ വാങ്ങാന്‍ സാധിയ്ക്കും. ഇതോടനുബന്ധിച്ചുള്ള ലോഞ്ച് ഓഫറുകള്‍ സഹിതം കുറഞ്ഞ വിലയില്‍ ഈ ഫോണ്‍ സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.

ലൂണാര്‍ ടൈറ്റാനിയം, സ്റ്റെല്ലാര്‍ ബ്ലൂ, സില്‍ക്ക് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഇന്‍ഫിനിക്‌സ് നോട്ട് എഡ്ജ് 5ജി എത്തിയിരിക്കുന്നത്. ഇതിന്റെ 6GB + 128GB മോഡലിന് 21,999 രൂപയും, 8GB + 128GB മോഡലിന് 23,999 രൂപയും, 8GB + 256GB മോഡലിന് 25,999 രൂപയുമാണ് വില. വില്‍പ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് പരിമിത കാലത്തേക്ക് ലോഞ്ച് ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് 2000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. അല്ലെങ്കില്‍ എക്‌സ്‌ചേഞ്ചില്‍ 2000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 19999 രൂപ പ്രാരംഭ വിലയില്‍ ഈ ഫോണ്‍ സ്വന്തമാക്കാനാകും.

ശക്തമായ നിരവധി ഫീച്ചറുകള്‍ ഈ ഇന്‍ഫിനിക്‌സ് 5ജി ഫോണ്‍ അവതരിപ്പിക്കുന്നുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 7100 പ്രോസസര്‍ കരുത്തില്‍ എത്തുന്ന ആദ്യ ഫോണുകളില്‍ ഒന്നാണിത് എന്ന് കമ്പനി പറയുന്നു. ഇതിന്റെ AnTuTu ബെഞ്ച്മാര്‍ക്ക് സ്‌കോര്‍ 7,50,000-ത്തിലധികമാണ്. ഗെയിമിങ്ങിനായി 90FPS വരെ പിന്തുണയുണ്ട്. പെര്‍ഫോമന്‍സ് മോഡ്, മാജിക് വോയ്സ് ചേഞ്ചര്‍, നെറ്റ്വര്‍ക്ക് എന്‍ഹാന്‍സ്മെന്റ്, ബൈപാസ് ചാര്‍ജിംഗ് സഹിതം എഐ സ്യൂട്ടും ഇതിലുണ്ട്.

2.4GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7100 6nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ്, 2K 30fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍), 2K 30fps വീഡിയോ റെക്കോര്‍ഡിംഗ് അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.
6.78-ഇഞ്ച് (2644 × 1208 പിക്‌സലുകള്‍) 1.5K 3D കര്‍വ്ഡ് AMOLED സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz PWM ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകള്‍.

മാലി-G610 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 45W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. കൂടാതെ 10W റിവേഴ്‌സ് ചാര്‍ജിംഗ് പിന്തുണയുമുണ്ട്. ബാറ്ററിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഡൈനാമിക് റീക്രിസ്റ്റലൈസേഷന്‍ ഉപയോഗിക്കുന്ന ഒരു 'സെല്‍ഫ് റിപ്പയറിങ്' സിസ്റ്റം ബാറ്ററി ഉപയോഗിക്കുന്നുണ്ടെന്ന് ഇന്‍ഫിനിക്‌സ് അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ലാണ് പ്രവര്‍ത്തനം.

Ads by Google
Ads by Google
TRENDING NOW