-->
ദോഹ: ഓണാട്ടുകര പ്രവാസി അസോസിയേഷൻ (OPAQ) സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ശ്രദ്ധേയമായി. അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ വിളമ്പിയ ഇഫ്താർ സ്നേഹവിരുന്ന് സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും പ്രതിഫലനമായി. ഓണാട്ടുകര പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും പങ്കെടുത്ത ചടങ്ങിൽ OPAQ ജനറൽ സെക്രട്ടറി ഷജിന നൗഷാദ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് സുമേഷ് പുത്തൻ അധ്യക്ഷത വഹിച്ചു.ഐസിസി പ്രസിഡന്റ് മണികണ്ഠൻ റമദാൻ സന്ദേശം നൽകി.എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യരെ ചേർത്ത് പിടിക്കാനും മാനവികത ഉയർത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും, മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. OPAQ അഡ്വൈസറി ബോർഡ് അംഗം അബ്ദുൽ സത്താർ നോമ്പിന്റെ പ്രാധാന്യത്തേയും അനുഷ്ടാനങ്ങളേയും കുറിച്ച് സദസ്സിനോട് വിശദീകരിച്ചു.
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, OPAQ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ജയശ്രീ സുരേഷ്, ട്രഷറർ പ്രദീപ് ലക്ഷ്മണൻ, അബ്ദുൽ റൗഫ്, ആർ.ജെ. രതീഷ്,ഇൻകാസ് ഖത്തർ രക്ഷധികാരി ജോപ്പച്ചൻതെക്കേകൂറ്റ് , ഇൻകാസ്കെ ഖത്തർ ജനറൽ സെക്രട്ടറി .വി. ബോബൻ തുടങ്ങിയവർ സാന്നിധ്യം വഹിച്ചു. ഇഫ്താർ പ്രോഗ്രാം കൺവീനർ പ്രമോദ് വാമദേവനും ശ്രീമ പിള്ളയും പരിപാടി ഏകോപിപ്പിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള ഖത്തറിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താൻ അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡണ്ട് അറിയിച്ചു .
ഷഫീക്ക് അറക്കൽ