Wednesday, March 11, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 12.44 PM

എഞ്ചിനീയേഴ്സ് ഫോറംഖത്തറിന് പുതിയ ഭാരവാഹികൾ : ആഷിഖ് അഹമ്മദ് പ്രസിഡന്റ്, നിധിൻ ഒ സി ജനറൽ സെക്രട്ടറി

uploads/news/2026/02/827400/pravasi-news.jpg

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡികളിൽ ഒന്നായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ (IBPC) അസോസിയേറ്റ് സംഘടനയായ എഞ്ചിനീയേഴ്സ് ഫോറം ഖത്തർ (EF) 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ആഷിഖ് അഹമ്മദ് ആണ് പുതിയ കമ്മറ്റിക്ക് നേതൃത്വം നൽകുന്നത്. ജനറൽ സെക്രട്ടറിയായി നിധിൻ ഒ സി, ട്രഷററായി ഷംനാദ് ഷംസുദ്ദീൻ, മെമ്പർഷിപ്പ് & കമ്മ്യൂണിറ്റി എൻഗേജ്മെന്റ് വൈസ് പ്രസിഡന്റായി മുനവ്വർ മാലിക്ക്, ഫിനാൻസ് വൈസ് പ്രസിഡന്റായി നിഖിൽ ദേവ് പി.വി. എന്നിവർ സഹപ്രവർത്തകരായുണ്ടാകും. കൂടാതെ സാങ്കേതികം, കല, കായികം, ഗവണൻസ്/കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ ഓഫീസ് ബെയറർമാരും അസോസിയേറ്റ്സും ഉൾപ്പെട്ട സമിതിയാണ് മൂവായിരത്തിലേറെ അംഗങ്ങളുമായി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി പ്രൊഫഷണൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സുധീർ ഇടമനയുടെ നേതൃത്വത്തിലുള്ള ഇലക്ഷൻ കമ്മിറ്റിയും ഷൗക്കത്തലി ടി എ ജെ ചെയർമാൻ ആയുള്ള ബോർഡ് ഓഫ് ഗവർണർമാരുമാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയത്.

പ്രൊഫഷണൽ രംഗത്തെ വികസനം, കമ്മ്യൂണിറ്റി പങ്കാളിത്തം, സാങ്കേതികരംഗത്തെ പ്രാവീണ്യവും സമൂഹത്തിലെ സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള ഇൻഡോ - ഖത്തർ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കും ആവും എൻജിനീയേഴ്സ് ഫോറം നേതൃത്വം നൽകുക. അടുത്ത രണ്ട് വർഷത്തേക്കുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള റോഡ് മാപ്പ് തയ്യാറായി വരികയാണ്. സംഘടനയുടെ അഡ്മിനിസ്ട്രേഷൻ്റെ സമ്പൂർണ ഡിജിറ്റൈസേഷൻ , അംഗങ്ങളുടെ വ്യക്തിഗത വികസന പ്രവർത്തനങ്ങൾക്കുള്ള അവസരം ഒരുക്കൽ, സാങ്കേതിക–കലാ –കായിക രംഗത്തെ സർഗശേഷി വർധിപ്പിക്കാൻ ഉതകുന്ന പരിപാടികൾ ഒരുക്കുക, കൂടുതൽ സമൂഹ ഇടപെടലുകൾ നടത്തുക എന്നിവയ്ക്ക് 2026–2028 കാലയളവിൽ മുൻഗണന നൽകും. 2001ൽ സ്ഥാപിതമായ എൻജിനീയേഴ്സ് ഫോറം സിൽവർ ജൂബിലി ആഘോഷിക്കാനിരിക്കുകയാണ്. വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ദോഹയിലെ പൊതുസമൂഹത്തെ കൂടി പങ്കെടുപ്പിക്കുന്ന തരത്തിലുള്ള വിപുലമായ ആഘോഷ പരിപാടികളുടെ ആസൂത്രണത്തിലാണെന്ന് സംഘടനാഭാരവാഹികൾ പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW