Wednesday, March 11, 2026 Last Updated 49 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

രണ്ടു റഷ്യന്‍ സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന്‌ ഗേറ്റ്‌സ്‌

ന്യൂയോര്‍ക്ക്‌: ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധത്തില്‍ മൈക്രോസോഫ്‌റ്റ്‌ സഹസ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സ്‌ , 'ഗേറ്റ്‌സ്‌ ഫൗണ്ടേഷന്‍' ജീവനക്കാരോട്‌ ഖേദം പ്രകടിപ്പിച്ചു. രണ്ടു റഷ്യന്‍ സ്‌ത്രീകളുമായി തനിക്കു ബന്ധമുണ്ടായിരുന്നെന്നും ജീവകാരുണ്യ സംഘടനയ്‌ക്കു കളങ്കമുണ്ടാക്കുന്ന തരത്തില്‍ തെറ്റുകള്‍ ചെയ്‌തെന്നും ബില്‍ ഗേറ്റ്‌സ്‌ സമ്മതിച്ചു. എന്നാല്‍, ഈ സ്‌ത്രീകളില്‍ എപ്‌സ്‌റ്റീന്റെ ഇരകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നുമാണു ബില്‍ ഗേറ്റ്‌സിന്റെ വിശദീകരണം.
'എപ്‌സ്‌റ്റീനുമായി സമയം ചെലവഴിച്ചത്‌. വലിയ തെറ്റായിരുന്നു. എന്റെ തെറ്റു കാരണം, ഗേറ്റ്‌സ്‌ ഫൗണ്ടേഷനിലെ ചില എക്‌സിക്യൂട്ടീവുകളും ഈ വിവാദത്തിലേക്കു വലിച്ചിഴയ്‌ക്കപ്പെട്ടതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഫൗണ്ടേഷന്റെ മൂല്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായിരന്നു ഇത്‌.
2011 ലാണു എപ്‌സ്‌റ്റീനുമായി പരിചയപ്പെട്ടത്‌്. അയാളുടെ പശ്‌ചാത്തലം കൃത്യമായി പരിശോധിച്ചില്ല. എന്റെ അന്നത്തെ ഭാര്യ മെലന്‍ഡ ഫ്രഞ്ച്‌ ഗേറ്റസ്‌ 2013 ല്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടും എപ്‌സ്‌റ്റീനുമായുള്ള കൂടിക്കാഴ്‌ചകള്‍ തുടര്‍ന്നു.'- ബില്‍ ഗേറ്റ്‌സ്‌ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ലൈംഗികവൃത്തിക്കു പ്രേരിപ്പിച്ചതായി 2008 ല്‍ എപ്‌സ്‌റ്റീന്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതു കഴിഞ്ഞു മൂന്നു വര്‍ഷത്തിനുശേഷമാണ്‌ ബില്‍ ഗേറ്റ്‌സ്‌ എപ്‌സ്‌റ്റീനെ കാണുന്നത്‌.
ബില്‍ ഗേറ്റ്‌സ്‌ തുറന്നു സംസാരിച്ചതായും തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതായും സംഘടനയുടെ വക്‌താവ്‌ പറഞ്ഞു.
എപ്‌സ്‌റ്റീനുമായുള്ള അടുപ്പം മണ്ടത്തരമായിരുന്നെന്നു മുമ്പും ബില്‍ ഗേറ്റ്‌ പറഞ്ഞിട്ടുണ്ട്‌.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW