Saturday, March 14, 2026 Last Updated 38 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

ഇന്ത്യ- ഇസ്രയേല്‍ ബന്ധങ്ങള്‍ രക്‌തത്തില്‍ എഴുതപ്പെട്ടത്‌: മോദി

ടെല്‍ അവീവ്‌: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനൊപ്പം ഇന്ത്യ ശക്‌തമായി നിലകൊള്ളുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ പാര്‍ലമെന്റായ ക്‌നെസ്സറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2023 ഒക്‌ടോബറില്‍ ഹമാസ്‌ നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ടതും മുംബൈ ഭീകരാക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടതും അദ്ദേഹം താരതമ്യം ചെയ്‌തു.
'നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു. ഈ നിമിഷത്തിലും ഇതിനുശേഷവും ഇന്ത്യ ഇസ്രയേലിനൊപ്പം ശക്‌തമായി, പൂര്‍ണമായ വിശ്വാസത്തോടെ നിലകൊള്ളും' - പ്രധാനമന്ത്രി മോദി പറഞ്ഞു.
'ഈ നാട്ടിലേക്കുള്ള ഇന്ത്യയുടെ ബന്ധം രക്‌തത്തിലും ത്യാഗത്തിലും എഴുതപ്പെട്ടിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത്‌ 4,000ല്‍ അധികം ഇന്ത്യന്‍ സൈനികര്‍ ഈ പ്രദേശത്ത്‌ ജീവന്‍ ബലിയര്‍പ്പിച്ചു. 1918 സെപ്‌റ്റംബറിലെ ഹൈഫയിലെ കുതിരപ്പടയുടെ ആക്രമണം സൈനിക ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായി നിലനില്‍ക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ്‌ ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്‌. ഇസ്രയേല്‍ യാത്രയിലൂടെ പധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ഫൈ്ലറ്റ്‌റഡാര്‍ 24 പ്രകാരം ലോകത്ത്‌ ഏറ്റവുമധികം ആളുകള്‍ ട്രാക്ക്‌ ചെയ്‌ത വിമാനമായി മാറി. ഇന്നലെ വൈകുന്നേരം നാലിന്‌ ഫൈ്ലറ്റ്‌റഡാര്‍ 24 രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം, ആ സമയം 9,225 ഉപയോക്‌താക്കള്‍ വിമാനത്തെ ട്രാക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഇസ്രയേലിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്‌. 2017 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം.
നേരത്തേ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ഊഷ്‌മളമായ വരവേല്‍പ്പാണ്‌ ലഭിച്ചത്‌. ടെല്‍ അവീവിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും നേരിട്ടെത്തി സ്വീകരിച്ചു. ഗാര്‍ഡ്‌ ഓഫ്‌ ഓണറും നല്‍കി. മോദി താമസിക്കുന്ന ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹം വരവേല്‍ക്കാന്‍ കാത്തുനിന്നിരുന്നു. ഇന്ന്‌ മോദി-നെതന്യാഹു ഉഭയകക്ഷി ചര്‍ച്ചയും സംയുക്‌ത പ്രസ്‌താവനയും ഉണ്ടാകും. പ്രതിരോധ രംഗത്ത്‌ നിര്‍ണായക സഹകരണത്തിന്‌ തീരുമാനങ്ങളുണ്ടാകും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW