-->
ബക്‌സര്‍(ബിഹാര്‍): വിവാഹ വേദിയില്‍ ചടങ്ങുകള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ വധുവിനെ കാമുകന്‍ വെടിവച്ചു വീഴ്‌ത്തി. ചൊവ്വാഴ്‌ച രാത്രി 11 -ഓടെ ബീഹാറിലെ ബക്‌സറില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം.
പതിനെട്ടുകാരിയായ ആരതി കുമാരിക്കാണ് വെടിയേറ്റത്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ ദീന്‍ബന്ധു എന്നയാളാണ് പ്രതിയെന്നു തിരിച്ചറിഞ്ഞു. ഇയാള്‍ ഒളിവിലാണ്.
ആരതി കുമാരി ഭര്‍ത്താവിനൊപ്പം വേദിയില്‍ നില്‍ക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റിനുമുണ്ടായിരുന്നു. ആരതിയുടെ സഹോദരി വേദിയില്‍ മതപരമായ ചടങ്ങിന്റെ ഭാഗമായി നവവരന്റെ നെറ്റിയില്‍ കുങ്കുമം തൊട്ടു. തുടര്‍ന്ന് ആ പ്രക്രിയ ആവര്‍ത്തിക്കാന്‍ അവര്‍ ആരതിയുടെ അടുത്തേക്ക് നീങ്ങി. അപ്പോഴാണ് വേദിക്ക് മുന്നില്‍ തടിച്ചുകൂടിയ അതിഥികളില്‍ ഒരാള്‍ ആരതിക്ക് നേരെ വെടിയുതിര്‍ത്തത്.
വെടിയുണ്ട ആരതിയുടെ വയറ്റില്‍ തുളച്ചുകയറി. ആരതി ബോധരഹിതയായി വീണു. ആരതിയെ അടുത്തുള്ള സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഡോക്‌ടര്‍മാര്‍ വധുവിനെ വാരണാസി ട്രോമ സെന്ററിലേക്ക് റഫര്‍ ചെയ്‌തു. യുവതിയുടെ നില ഇപ്പോഴും ഗുരുതരമാണ്. പ്രതിയായ ദീന്‍ബന്ധു ഒളിവിലാണെങ്കിലും, പോലീസ് അയാളുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.