-->
ബോളിവുഡിലെ ഏറ്റവും ജനപ്രിയനും തിരക്കേറിയ ഗായകനുമാണ് അര്‍ജിത് സിങ്. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് അര്‍ജിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വലിയ ഞെട്ടലോടെയാണ് സംഗീത ലോകം അര്‍ജിത്തിന്റെ വിരമിക്കല്‍ വാക്കുകള്‍ കേട്ടത്.
ഇപ്പോഴിതാ തന്നെ സ്‌നേഹിക്കുന്ന ആരാധകരോടായി ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ് അര്‍ജിത് സിങ്. തന്റെ ഗാനങ്ങള്‍ കേള്‍വിക്കാരോടായി മാത്രമാണ് താന്‍ ഇത് പറയുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അര്‍ജിത്തിന്റെ എക്‌സ് പോസ്റ്റ് ആരംഭിക്കുന്നത്.
‘ഈ സന്ദേശം എന്റെ ശ്രോതാക്കള്‍ക്ക് വേണ്ടിയുളളതാണ്. എന്റെ ശ്രോതാവല്ലെങ്കില്‍ ദയവ് ചെയ്ത് വായിക്കരുത് സൈ്വപ്പ് ചെയ്ത് പോവണം. ഇതൊരു അപേക്ഷയാണ്. ഹലോ പ്രിയപ്പെട്ടവരെ, എനിക്ക് നിങ്ങളെയെല്ലാവരെയും വലിയ ഇഷ്ടമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നഒ. ഈ ക്രൂരമായ ലോകത്ത് നിങ്ങള്‍ കാണിക്കുന്ന ദയയ്ക്ക് ഒത്തിരി നന്ദി.
This message is just for my listeners please dont read and swipe right now if you are not my listener, its a humble request. Hello beautiful people! ❤️I just want to tell you all that I love you. Thank you so much for your kindness in this ruthless world.Although I have…— WhoamI (@Atmojoarjalojo) February 24, 2026
ഞാന്‍ പുതിയ ജോലികള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും ഇനിയും പാടാനുളള പാട്ടുകള്‍ ഒട്ടും കുറവല്ല എന്ന് നിങ്ങള്‍ക്കറിയാമല്ലോ. എനിക്ക് ധാരാളം ഗാനങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഈ വര്‍ഷമുടനീളം അതുണ്ടാവും. ചിലപ്പോള്‍ അടുത്തവര്‍ഷവും അത് തുടര്‍ന്നേക്കും. സമാധാനത്തോടെ ഇരിക്കുക. ഈ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തില്‍നിന്ന് സ്‌പൈക്ക് പ്രോട്ടീനുകളെ നീക്കം ചെയ്യുക. 5 ജി ഉപേക്ഷിക്കുക, വായിക്കുക, സ്‌നേഹിക്കുക, ധ്യാനിക്കുക. ജയ് ദേവി ’അദ്ദേഹം കുറിച്ചു.
ജനുവരിയിലാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് അര്‍ജിത് താന്‍ പിന്നണി ഗാനരംഗം വിടുകയാണെന്ന് അറിയിച്ചത്. കാരണങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല. ഇതോടെ അര്‍ജിത്തിന്റെ ചലച്ചിത്ര ഗാനങ്ങള്‍ ഇനി കേള്‍ക്കാനാവില്ലെന്ന ആശങ്കിയിലായിരുന്നു ആരാധകര്‍. അവരെ സംബന്ധിച്ചിടത്തോളം ആശ്വാസം തരുന്ന വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.