-->
വീണ്ടും മലയാളഗാനവുമായി ബോളിവുഡ് താരം ഷരീബ് ഹാഷ്മി. ഇത്തവണ മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട‘ ശ്രീരാഗമോ തേടുന്നു നീ’ എന്ന ഗാനമാണ് താരം അതിമനോഹരമായി പാടുന്നത്. ഈ പാട്ട് തനിക്ക് വളരെ ഇഷ്ടമാണെന്ന് ഷരീബ് പറയുന്നു.
മലയാളികളടക്കം നിരവധിപ്പേരാണ് ഷരീബിന്റെ ഗാനത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. സംവിധായകന്‍ ജിതിന്‍ ലാല്‍ വീഡിയോയില്‍ ലവ് ഇമോജി കമന്റായി ചേര്‍ത്തു. നടി ലിജോ മോള്‍, കനി കുസൃതി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആദ്യമായി മലയാളം പാട്ടു പാടി ഷരീബ് ഹാഷ്മി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘അല്ലിമലര്‍ കാവില്‍ പൂരം’ കാണാന്‍ എന്ന ഗാനമാണ് ഷരീബ് പാടിയത്. വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മലയാള ഗാനവുമായി താരം എത്തിയത്.
മനോജ് ബാജ്പേയിക്കൊപ്പം 'ദ ഫാമിലി മാന്‍' സീരീസില്‍ ഷരീബ് അവതരിപ്പിച്ച ജെ.കെ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. അഭിനയത്തിനൊപ്പം എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും കൂടിയാണ് ഷരീബ്. എന്തായാലും ഷാരിബിന്റെ ഈ മലയാളം ഗാനവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.