Thursday, March 12, 2026 Last Updated 10 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 10.31 AM

പ്രിയദര്‍ശന്‍ സര്‍ , ഇത് നിങ്ങള്‍ക്കുളളതാണ്; മലയാളം പാട്ടുപാടി ഞെട്ടിച്ച് ബോളിവുഡ് നടന്‍ ഷരീബ് ഹാഷ്മി

sharib-hashmi-
photo-www.instagram.com/mrfilmistaani

ബോളിവുഡ് നടന്‍ ഷരീബ് ഹാഷ്മി പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം റീലാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മിഥുനം എന്ന ചിത്രത്തിലെ അല്ലി മലര്‍ കാവില്‍ എന്ന ഗാനം ആലപിച്ചാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ ആദ്യ മലയാളം ഗാനമാണിതെന്നാണ് താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണന്‍ ഈണം നല്‍കി എം.ജി രാധാകൃഷ്ണന്‍ പാടിയ ഗാനമാണ് അതിമനോഹരമായി ഷരീബ് ആലപിച്ചിരിക്കുന്നത്. എന്റെ ആദ്യ മലയാള ശ്രമം എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ സാര്‍, ഇത് നിങ്ങള്‍ക്കുളളതാണ് എന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി മലയാളികൾ അടക്കം നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. "ജെകെ ഇത് കലക്കി", "മലയാളം ഇത്ര മനോഹരമായി പാടുമെന്ന് കരുതിയില്ല" തുടങ്ങി ധാരളം കമന്റുകൾ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. നടി ശ്രുതി മേനോൻ, കനി കുസൃതി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളും കമന്റുകളുമായി പോസ്റ്റിലെത്തിയിട്ടുണ്ട്.

മനോജ് ബാജ്‌പേയിക്കൊപ്പം 'ദ ഫാമിലി മാൻ' സീരീസിൽ ഷരീബ് അവതരിപ്പിച്ച ജെ.കെ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. അഭിനയത്തിനൊപ്പം എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും കൂടിയാണ് ഷരീബ്. എന്തായാലും ഷാരിബിന്റെ ഈ മലയാളം ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW