Wednesday, March 11, 2026 Last Updated 53 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 02.33 PM

പുതിയ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം റെഡ്മി നോട്ട് 15 5ജി ; ഈ അവസരം ഇനി ഉണ്ടാകില്ല

on

റെഡ്മി തങ്ങളുടെ നോട്ട് സീരീസില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റെഡ്മി നോട്ട് 15 5ജി (REDMI Note 15 5G). റെഡ്മി നോട്ട് 15 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 8GB+256GB വേരിയന്റിന് 24,999 രൂപയുമാണ് വില. വില്‍പ്പന ആരംഭിച്ച സമയത്ത് ആകര്‍ഷകമായ ലോഞ്ച് ഓഫറുകള്‍ ലഭ്യമായിരുന്നുവെങ്കിലും അത് പരിമിത കാലത്തേക്കേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പുതിയ ഡിസ്‌കൗണ്ട് സഹിതമാണ് ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വില്‍പ്പന ആരംഭിക്കുന്ന സമയത്ത് 3000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ഈ റെഡ്മി സ്മാര്‍ട്ട്‌ഫോണിന് ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ 2000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ആണ് ആമസോണിലും ഷവോമി സ്റ്റോറിലും ലഭ്യമായിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 20999 രൂപ പ്രാരംഭ വിലയില്‍ റെഡ്മി നോട്ട് 15 5ജി സ്വന്തമാക്കാനാകും. ഗ്ലേസിയര്‍ ബ്ലൂ, ബ്ലാക്ക്, മിസ്റ്റ് പര്‍പ്പിള്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 15 5ജി വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. ഇതിന് 164×75.42×7.35mm (കറുപ്പ്, ഗ്ലേസിയര്‍ ബ്ലൂ) / 7.4mm (മിസ്റ്റ് പര്‍പ്പിള്‍) വലിപ്പവും 178g ഭാരവും ഉണ്ട്. 20000 രൂപയോട് അടുത്ത വിലയില്‍ ഒരു പുതിയ 5ജി ഫോണ്‍ തേടുന്നവര്‍ക്ക് ഇത് പരിഗണിക്കാവുന്നതാണ്.

108MP മെയിന്‍ ക്യാമറ (f/1.7 അപ്പേര്‍ച്ചര്‍) നയിക്കുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം സഹിതമാണ് റെഡ്മി നോട്ട് 15 5ജി എത്തിയിട്ടുള്ളത്. 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ്, 30fps-ല്‍ 4K വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയും ഇതിലെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ ഉണ്ട്. സെല്‍ഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍), 1080p വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം റെഡ്മി നോട്ട് 15 5ജിയിലുണ്ട്.

ഒക്ട-കോര്‍ (4×2.4GHz കോര്‍ടെക്‌സ്-A78 & 4×1.8GHz കോര്‍ട്ടെക്‌സ്-A55) ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 4nm 5G ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz 6.77- ഇഞ്ച് (2392×1080 പിക്‌സലുകള്‍) FHD+ OLED ഡിസ്‌പ്ലേ, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz PWM ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 12-ബിറ്റ് കളര്‍ ഡെപ്ത്, അഡ്രിനോ 710 GPU, 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW