-->
ഓപ്പോ അടുത്തിടെ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓപ്പോ K14x 5G (OPPO K14x 5G). കഴിഞ്ഞ വര്‍ഷത്തെ ഓപ്പോ K13x 5ജിയുടെ പിന്‍ഗാമിയായി എത്തിയ ഈ സ്മാര്‍ട്ട്‌ഫോണിന്റെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,999 രൂപയുമാണ് വില. ദിവസങ്ങള്‍ക്ക് മുന്‍പ് വില്‍പ്പന ആരംഭിച്ച ഈ ഫോണിന് ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായിരുന്നു. അതിനാല്‍, 13499 രൂപ പ്രാരംഭ വിലയില്‍ ഇത് വാങ്ങാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫറുകള്‍ ലഭ്യമാകുക. അത് കഴിഞ്ഞാല്‍ അവ പിന്‍വലിക്കപ്പെടും.
ഓപ്പോ K14x 5ജിയുടെ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്‌കൗണ്ടുകള്‍ ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. നിലവില്‍ യഥാര്‍ഥ വിലയില്‍ തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഫോണിന് പുതിയ ബാങ്ക് ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. നിലവില്‍ ഓപ്പോ സ്റ്റോറിലും ഫ്‌ലിപ്പ്കാര്‍ട്ടിലും 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ആണ് ഇതിന് ലഭ്യമായിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 13999 രൂപ എന്ന പ്രാരംഭ വിലയില്‍ ഇത് സ്വന്തമാക്കാനാകും. 15000 രൂപയില്‍ താഴെ വിലയില്‍ പുതിയ 5ജി ഫോണ്‍ തേടുന്നവര്‍ക്ക് ഈ ഓപ്പോ ഫോണ്‍ പരിഗണിക്കാവുന്നതാണ്. പ്രിസം വയലറ്റ്, ഐസി ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. 166.6×78.5×8.61mm വലിപ്പവും 212 ഗ്രാം ഭാരവും ഓപ്പോ K14x 5ജിക്ക് ഉണ്ട്.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ ഓപ്പോ K14x 5ജിയിലുള്ളത്. അതില്‍ f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP പോര്‍ട്രെയിറ്റ് സെന്‍സര്‍, LED ഫ്‌ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു. f/2.2 അപ്പേര്‍ച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും 1080p വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഇതിലുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രൊസസര്‍ ആണ് ഓപ്പോ K14x 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1604 x 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍ ആണ് ഓപ്പോ K14x 5ജിയിലുള്ളത്. ഇത് 1125 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സഹിതം എത്തുന്നു. ARM Mali-G57 MC2@1072MHz GPU, 4GB / 6GB LPDDR4X റാം (8GB വരെ വെര്‍ച്വല്‍ റാം എക്‌സ്പാന്‍ഷന്‍), 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ OS 16 -ല്‍ ആണ് പ്രവര്‍ത്തനം.