Thursday, March 12, 2026 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.55 PM

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചു; മാര്‍ച്ച് 4 മുതല്‍ പാക്കേജ് ബുക്കിംഗ്

uploads/news/2026/02/827214/hag-news.jpg

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയ്ക്കുള്ളിലുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതിനും ബുക്കിംഗ് പൂര്‍ത്തിയാക്കുന്നതിനുമുള്ള സംവിധാനം മാര്‍ച്ച് 4 (റമദാന്‍ 15) മുതല്‍ പ്രാബല്യത്തില്‍ വരും.

സൗദി പൗരന്മാര്‍ക്കും രാജ്യത്ത് സാധുവായ ഇഖാമയോടെ താമസിക്കുന്ന വിദേശികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നുസുക് (Nusuk) ആപ്ലിക്കേഷന്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് nusuk.sa വഴിയോ സമര്‍പ്പിക്കേണ്ടതാണ്. വ്യക്തിപരമായ വിവരങ്ങള്‍ നല്‍കി പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് സൃഷ്ടിച്ചതിന് ശേഷമാണ് തുടര്‍നടപടികള്‍ ആരംഭിക്കുക. ഈ ഘട്ടത്തില്‍ ഇതുവരെ ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്കാണ് മുന്‍ഗണന. സീറ്റുകള്‍ ശേഷിക്കുന്ന പക്ഷം മാത്രമേ മുന്‍പ് ഹജ്ജ് ചെയ്തവരെ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ക്ക് കുറഞ്ഞത് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. മന്ത്രാലയം നിര്‍ദേശിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

സാധുവായ ഇഖാമയുള്ള വിദേശികള്‍ക്ക് അപേക്ഷിക്കാനാകുമെങ്കിലും, കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മുമ്പ് ഇഖാമ ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. രജിസ്ട്രേഷന്‍ നടപടികള്‍ ശവ്വാല്‍ മാസം അവസാനത്തോടെ സമാപിക്കും. ഹജ്ജ് കരാറുകള്‍ അംഗീകൃത കമ്പനികള്‍ വഴിയേ മാത്രം ഒപ്പിടേണ്ടതാണ്. യോഗ്യത സ്ഥിരീകരിച്ചതിന് ശേഷം തീര്‍ത്ഥാടകര്‍ക്ക് അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുക്കാം. ഫീസ് സാദാദ് (SADAD) പേയ്മെന്റ് സിസ്റ്റം വഴി അടച്ചാല്‍ മാത്രമേ ഹജ്ജ് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. അധികൃതമല്ലാത്ത വെബ്‌സൈറ്റുകളിലൂടെയോ വ്യക്തികള്‍ വഴിയോ പണമടയ്ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Ads by Google
Ads by Google
TRENDING NOW