Friday, March 13, 2026 Last Updated 59 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.42 PM

ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം,.റവ. ജേക്കബ് ജോർജ്

uploads/news/2026/02/827209/father-news.jpg

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിർഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ സീനിയർ വൈദികൻ റവ. ജേക്കബ് ജോർജ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ഇന്ന് നാം 615-ാമത് സെഷൻ പിന്നിട്ട് 616-ലേക്ക് പ്രവേശിക്കുമ്പോൾ, കഴിഞ്ഞ കാലമത്രയും നമ്മെ നടത്തിയ ദൈവത്തിന് സ്തോത്രം ചെയണമെന്നും,നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തിൽ സന്തോഷത്തോടെയും നന്ദിയോടെയും ചെലവഴിക്കാനും നമുക്ക് സാധിക്കണം.നമ്മുടെ ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം. ജീവിതത്തിലെ തിരക്കുകൾക്കിടയിലും ലളിതമായ കാര്യങ്ങളിൽ പോലും ദൈവത്തെ ഓർത്തുകൊണ്ട് ഓരോ കാര്യങ്ങളും അവന്റെ സന്നിധിയിൽ സമർപ്പിക്കണമെന്നു അച്ചൻ ഉധബോദിപ്പിച്ചു

കയീന്റെയും ഹാബേലിന്റെയും വഴിപാടുകൾ: ഉല്പത്തി പുസ്തകം 4-ാം അധ്യായത്തിൽ നാം വായിക്കുന്നത് പോലെ, കയീൻ നിലത്തെ ഫലങ്ങളിൽ നിന്നും യഹോവയ്ക്ക് വഴിപാട് അർപ്പിച്ചു. എന്നാൽ നമ്മുടെ വഴിപാടുകൾ വെറുമൊരു ചടങ്ങായി മാറരുത്. ഹൃദയപരമാർത്ഥതയോടെയും ദൈവത്തിന് പ്രസാദകരമായ രീതിയിലും ആയിരിക്കണം നമ്മുടെ സമർപ്പണങ്ങളെന്നും അച്ചൻ ഓർമിപ്പിച്ചു

നാം നന്മയുള്ളവരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ലോകം നമ്മെ ഒരുപക്ഷേ ഒഴിവാക്കിയേക്കാം, എന്നാൽ നമ്മുടെ ഉള്ളിൽ ദൈവത്തിന്റെ ആത്മാവ് ഉള്ളതുകൊണ്ട് നാം അനുഗ്രഹിക്കപ്പെട്ടവരാണ്.
പ്രായമായവരോടും കുഞ്ഞുങ്ങളോടും ഒരുപോലെ സ്നേഹത്തോടെയും കരുതലോടും കൂടെ പെരുമാറാൻ നമുക്ക് സാധിക്കണം. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു സന്ദേശമായി മാറട്ടെ.അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു

ഡെട്രോയിറ്റിൽ നിന്നുള്ള സി. വി. സാമുവൽ സ്വാഗതമാശംസിച്ചു. പുതിയ ജന്മദിനവും വിവാഹ വാർഷീകവും ആഘോഷിക്കുന്നവർക് ഇന്റർനാഷണൽ പ്രയർലൈനിന്റെ ആശംസകൾ അറിയിച്ചു ചടങ്ങിൽ ജയരാജ് തോമസ് (രാജു, ഡെട്രോയിറ്റ്) പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു.നിശ്ചയിക്കപ്പെട്ട പാഠ ഭാഗം ഉല്പത്തി പുസ്തകം 4-ാം അധ്യായം 1 മുതൽ 7 വരെയുള്ള വാക്യങ്ങൾ ലിസ തോമസ് (ഡെട്രോയിറ്റ്) വായിച്ചു .

മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) നേതൃത്വം നൽകി. ടി. എ. മാത്യു (ഹൂസ്റ്റൺ) നന്ദി അറിയിച്ചു. സമാപന പ്രാർത്ഥനയും ആശീർവാദവും റവ. ഡോ. ഇട്ടി മാത്യൂസ് (ഡെട്രോയിറ്റ്) നിർവ്വഹിച്ചു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.

ഇന്റർനാഷണൽ പ്രയർലൈനിന്റെ 616-ാമത് സെഷൻ അടുത്ത ചൊവ്വാഴ്ച (മാർച്ച് 3, 2026) നടക്കും. ഡെട്രോയിറ്റ് സി.എസ്.ഐ സഭയിലെ റവ. ഡോ. ഇട്ടി മാത്യൂസ് ആയിരിക്കും അടുത്ത ആഴ്ചയിലെ മുഖ്യപ്രഭാഷകനെന്നു ടി. എ. മാത്യു അറിയിച്ചു.

പി പി ചെറിയാൻ

Ads by Google
Ads by Google
TRENDING NOW