Wednesday, March 11, 2026 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

യു.എസില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം ഹിന്ദുക്കള്‍ക്ക്‌

ന്യൂയോര്‍ക്ക്‌: യു.എസില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ മതവിഭാഗം ഹിന്ദുക്കളെന്നു പഠനം. രണ്ടാം സ്‌ഥാനം യഹൂദന്മാര്‍ക്കാണ്‌. ശരാശരിയേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള മതവിഭാഗങ്ങളില്‍ മുസ്ലീംകള്‍, ബുദ്ധമതക്കാര്‍, ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യാനികള്‍ എന്നിവരുണ്ട്‌. പത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ ഈ സമൂഹങ്ങളില്‍നിന്ന്‌ കുറഞ്ഞത്‌ ഒരു ബാച്ചിലേഴ്‌സ്‌ ബിരുദമെങ്കിലും നേടിയിട്ടുണ്ടെന്ന്‌ വാഷിങ്‌ടണ്‍ ആസ്‌ഥാനമായുള്ള തിങ്ക്‌ ടാങ്ക്‌ പ്യൂ റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനം പറയുന്നു.
അമേരിക്കയിലെ പ്രധാന വിശ്വാസ സമൂഹങ്ങളുടെ വിദ്യാഭ്യാസ നിലവാരമാണ്‌ പരിശോധിച്ചത്‌. പത്തില്‍ ഏഴ്‌ ഹിന്ദുക്കള്‍ക്കും ബാച്ചിലേഴ്‌സ്‌ ബിരുദമോ അതില്‍ കൂടുതലോ വിദ്യാഭ്യാസമുണ്ട്‌. യഹൂദന്മാര്‍ക്ക്‌ 65% ആണ്‌. യു.എസിലെ ദേശീയ ശരാശരി അനുസരിച്ച്‌ 35% പേര്‍ക്ക്‌ മാത്രമേ ബാച്ചിലേഴ്‌സ്‌ ബിരുദമോ അതില്‍ കൂടുതലോ ഉള്ളൂ.
പ്രധാന പ്ര?ട്ടസ്‌റ്റന്റ്‌ ക്രിസ്‌ത്യാനികളും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നവരാണെന്ന്‌ കണ്ടെത്തി.ഇവാഞ്ചലിക്കല്‍ പ്ര?ട്ടസ്‌റ്റന്റുകാര്‍, കത്തോലിക്കര്‍, ചരിത്രപരമായി കറുത്തവര്‍ഗാരായ പ്ര?ട്ടസ്‌റ്റന്റ്‌ സഭകളിലെ അംഗങ്ങള്‍ എന്നിവരില്‍ കോളജ്‌ ബിരുദധാരികളുടെ പങ്ക്‌ ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന്‌ പഠനം പറയുന്നു.2023 ജൂലൈ 17 നും 2024 മാര്‍ച്ച്‌ 4 നും ഇടയില്‍ നടത്തിയ പഠനത്തിനും 2026 ഫെബ്രുവരി 19 ന്‌ പുറത്തിറങ്ങിയ റിപ്പോര്‍ട്ടിനും 36,908 പേരെയാണ്‌ ആശ്രയിച്ചത്‌.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW