-->
ദോഹ:അക്ഷരയാത്രയിൽ നൂറ്റൊന്നിന്റെ നിറവുമായി പ്രമുഖമാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര. റേഡിയോ മലയാളം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ഡോ. അമാനുല്ല വടക്കാങ്ങരയുടെ രചനാജീവിതത്തിലെ നൂറ്റൊന്നാമത് പുസ്തകം 'വിജയമന്ത്രങ്ങൾ ' സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്പ് പ്രകാശനം ചെയ്തു.ദോഹ ബ്യൂട്ടി സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ് പുസ്തകം ഏറ്റുവാങ്ങി.
ജീവിതവിജയത്തിനായുള്ള പ്രായോഗിക നിർദ്ദേശങ്ങൾ അടങ്ങുന്ന'വിജയമന്ത്രങ്ങൾ' പരമ്പരയിലെ പതിനൊന്നാം ഭാഗമാണ് പുതിയ പുസ്തകം.ചടങ്ങിൽ റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തർ ചെയർമാൻ ഡോ. എം.പി. ഹസൻ കുഞ്ഞി,ന്യൂ ഗുഡ് വിൽ കാർഗോ എം.ഡി മുഹമ്മദ് നൗഷാദ് അബു,കെ.ബി.എഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി, ഖത്തർ ട്രിബ്യൂൺ ബിസിനസ് എഡിറ്റർ സത്യേന്ദ്ര പഥക്, വിജയമന്ത്രങ്ങൾ പോഡ്‌കാസ്റ്റ് അവതാരകൻ റാഫി പാറക്കാട്ടിൽ, വ്ലോഗർ സനിത സന്തോഷ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ ഡോ. അമാനുല്ല വടക്കാങ്ങര രചനാനുഭവങ്ങൾ പങ്കുവെച്ചു. ആർ.ജെ പാർവ്വതി അവതാരകയായിരുന്നു.
ഷഫീക്ക് അറക്കൽ