-->
വിവോയുടെ വി70 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം
വിവോയുടെ വി സീരീസ് ക്യാമറ മികവ് കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആ നിരയിലേക്ക് പുതിയതായി എത്തിയിരിക്കുന്ന വി70 5ജി ആകര്‍ഷകമായ ലോഞ്ച് ഓഫറുകളോടെ സ്വന്തമാക്കാന്‍ സാധിയ്ക്കും. ഫെബ്രുവരി 26 മുതല്‍ ഈ ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും. നിലവില്‍ പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവ വഴിയാണ് വിവോ വി70 5ജി വാങ്ങാനാകുന്നത്.
വിവോ V70 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 45,999 രൂപയും 12GB + 256GB വേരിയന്റിന് 49,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി അടിസ്ഥാന മോഡലിന് 4600 രൂപയുടെയും ടോപ് മോഡലിന് 5000 രൂപയുടെയും ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ വിവോ വി70 5ജി വേരിയന്റുകള്‍ യഥാക്രമം, 41399 രൂപ, 44999 രൂപ വിലകളില്‍ വാങ്ങാനാകും. സ്റ്റുഡന്റ് ഓഫറിന്റെ ഭാഗമായി ലഭ്യമായ 1000 രൂപ ഡിസ്‌കൗണ്ട് കൂടി നേടാനായാല്‍ വില വീണ്ടും കുറയ്ക്കാം.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% വരെ അപ്ഗ്രേഡ് എക്സ്ചേഞ്ച് ബോണസ്, 18 മാസം വരെ സീറോ ഡൗണ്‍പേയ്മെന്റ്, 499 രൂപയ്ക്ക് 70% വരെ ഉറപ്പായ ബൈബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പാഷന്‍ റെഡ്, ലെമണ്‍ യെല്ലോ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വി?വോ വി70 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പരിഷ്‌ക്കരിച്ച, ഫ്‌ലാറ്റ്-എഡ്ജ് ഡിസൈന്‍ ആണ് ഈ പുതിയ മോഡലിന് ഉള്ളത്. ZEISS-ന്റെ ഒപ്റ്റിക്കല്‍ വൈദഗ്ധ്യം ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്ത ഉയര്‍ന്ന നിലവാരമുള്ള സോണി സെന്‍സറുകള്‍ സഹിതമാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 (4nm) പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. 90W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററി ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ല്‍ ആണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. 4 OS അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ മോഡലിന് വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. 6.59-ഇഞ്ച് (2750 × 1260 പിക്‌സലുകള്‍) HDR10+ ഉള്ള 1.5K ഫ്‌ലാറ്റ് AMOLED സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 4320Hz ഹൈ ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകള്‍. അഡ്രിനോ 722 GPU, 8GB / 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.