-->
2025 സെപ്റ്റംബറില്‍ ആണ് ഓപ്പോ F31 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ 8GB+128GB അടിസ്ഥാന മോഡലിന് 22,999 രൂപയും 8GB+256GB മോഡലിന് 24,999 രൂപയുമായിരുന്നു വില. സ്മാര്‍ട്ട്‌ഫോണ്‍ വില വര്‍ധനവിനെ തുടര്‍ന്ന് 2026 ലേക്ക് കടന്നതിന് പിന്നാലെ ഓപ്പോ ഈ ഫോണിന്റെ വില അടിസ്ഥാന മോഡലിന് 24999 രൂപ, ടോപ് മോഡലിന് 26999 രൂപ എന്ന നിലയിലേക്ക് വര്‍ധിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരു മാസത്തിനിപ്പുറം ഇതിന്റെ വില വീണ്ടും ഉയര്‍ന്നിരിക്കുന്നു.
നിലവില്‍ 26999 രൂപ, 28999 രൂപ എന്നീ വിലകളിലാണ് ഈ ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ 1350 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് മാത്രമാണ് ഈ മോഡലിന് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇതിനെക്കാള്‍ മികച്ച ഡിസ്‌കൗണ്ട് ആമസോണിലും ഓപ്പോ സ്റ്റോറിലും ഉണ്ട്. 2699 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ഓപ്പോ സ്റ്റോറിലും 2700 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ആമസോണിലും ഓപ്പോ എഫ്31 5ജിക്ക് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 24,300 രൂപ പ്രാരംഭ വിലയില്‍ ഓപ്പോ എഫ്31 5ജി വാങ്ങാനാകും. മിഡ്നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീന്‍, ബ്ലൂം റെഡ് കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും.
ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 എനര്‍ജി 6nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. 80W ഫാസ്റ്റ് ചാര്‍ജിംഗ് ഉള്ള 7000mAh ബാറ്ററി, 50MP മെയിന്‍ ക്യാമറ (OV50D40 സെന്‍സര്‍), 2MP ഡെപ്ത് ക്യാമറ (ഗാലക്സി കോര്‍ 02M1B സെന്‍സര്‍), 16MP ഫ്രണ്ട് ക്യാമറ (IMX480 സെന്‍സര്‍) എന്നിവ ഇതില്‍ ഉണ്ട്. 120Hz 6.57-ഇഞ്ച് (2372 x 1080 പിക്‌സലുകള്‍) FHD+ OLED ഡിസ്‌പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, DT-സ്റ്റാര്‍ D+ പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ആം മാലി-G57 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകളും എഫ്31 5ജിയില്‍ ഉണ്ട്.