-->
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ കമ്മിഷനെ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയാണ് ചെയര്‍മാന്‍.
അഡ്വ. എം. രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. കമ്മിഷനെ നിയമിക്കുമെന്ന് സംസ്‌ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മിഷനോടുനിര്‍ദേശിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ വ്യക്‌തമാക്കി പ്രത്യേക ഉത്തരവ് ഉടന്‍ ഇറങ്ങും.