Saturday, March 14, 2026 Last Updated 31 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.40 PM

ഇറാന്‍ വിടൂ... ഇന്ത്യക്കാരോട്‌ എംബസി

ന്യൂഡല്‍ഹി: യു.എസില്‍നിന്ന്‌ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്‌ ഇറാനിലെ ഇന്ത്യക്കാരോട്‌ രാജ്യം വിടാന്‍ നിര്‍ദേശം. ചരക്കുവിമാനമടക്കം ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ ഇറാനില്‍നിന്ന്‌ രക്ഷപ്പെടാനാണ്‌ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്‌.
വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കെല്ലാം ഈ നിര്‍ദേശം ബാധകമാണ്‌.
'എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും ജാഗ്രത പാലിക്കണം. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്‌ഥലങ്ങള്‍ ഒഴിവാക്കണം. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണം. സംഭവവികാസങ്ങള്‍ അറിയാന്‍ പ്രാദേശിക മാധ്യമങ്ങളെ ആശ്രയിക്കണമെന്നും നിര്‍ദേശമുണ്ട്‌. കഴിഞ്ഞ മാസം 14നും ഇന്ത്യ ഇത്തരത്തില്‍ അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
ഇറാനിലെ ഇന്ത്യക്കാര്‍ പാസ്‌പോര്‍ട്ടുകളും ഐ.ഡികളും ഉള്‍പ്പെടെയുള്ള യാത്രാ, ഇമിഗ്രേഷന്‍ രേഖകള്‍ കൈയില്‍ കരുതണം. ഏത്‌ സഹായത്തിനും ബന്ധപ്പെടാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഫോണ്‍: +989128109115;+989128109109;+989128109102;+989932179359. ഇ-മെയില്‍: ്യഗ്നന്ഥ.ന്ധനുത്സന്റണ്ഡനുന്റ.ദ്ദഗ്നത്മ.ദ്ധ

Ads by Google
Monday 23 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW