-->
ജീത്തു ജോസഫിന്റെ പടങ്ങളില്‍ കാണുന്നില്ലല്ലോ എന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍. '' ആദ്യ പടം 'ഡിക്ടറ്റീവ് ' മുതല്‍ ഉണ്ടായ ഒരു ബന്ധമാണ്! ലോക ഹിറ്റായ 'ദൃശ്യം' വരെ! വര്‍ക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ ആ വേദന അറിയാവുന്ന ഞാന്‍ മാസങ്ങളോളം എന്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് ആ ബന്ധം തകര്‍ത്തു! എന്തിനതു ചെയ്തു എന്ന് ചോദിക്കാന്‍ പോലും അയാളുമായുള്ള ഒരു നിമിഷം ഞാനാഗ്രഹിക്കുന്നുമില്ല! പേര് പറഞ്ഞ് അയാള്‍ക്ക് ഒരു പരസ്യം കൊടുക്കാനുമാഗ്രഹിക്കുന്നില്ല! അത് ആസനത്തിലെ ആലായിരിക്കും അത്തരക്കാര്‍ക്ക്! ജീത്തു ജോസഫിന്റെ പടങ്ങളില്‍ കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്ന സ്‌നേഹമുള്ളവര്‍ക്കായി...കൂജ'', എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ജീത്തു ജോസഫ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരുകാലത്ത് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ദൃശ്യം ഒന്നാം ഭാഗത്തിലെ ബസ് കണ്ടക്ടറുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സമീപകാലത്ത് ജീത്തുവിന്റെ സിനിമകളില്‍ ജയചന്ദ്രനെ കാണാറില്ല. എന്താണ് കാരണം എന്നു പലരും താരത്തോട് തിരക്കുകയും ചെയ്തു. അതിനുള്ള മറുപടിയാണ് അദ്ദേഹം ഇപ്പോള്‍ കുറിച്ചിരിക്കുന്നത്.