Friday, March 13, 2026 Last Updated 46 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

കേരളത്തോട്‌ കേന്ദ്രത്തിന്‌ പക: മുഖ്യമന്ത്രി

uploads/news/2026/02/826828/k9.jpg

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിലടക്കം അര്‍ഹമായ കേന്ദ്ര സഹായം ലഭിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമങ്ങാട്‌ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കവെ 10 വര്‍ഷക്കാലത്തെ ഭരണ നേട്ടങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തിലാണ്‌ പ്രധാനമന്ത്രി മോദിയുടെ പേരെടുത്ത്‌ പറഞ്ഞ്‌ മുഖ്യമന്ത്രി വിമര്‍ശനം അഴിച്ചുവിട്ടത്‌. പല ദുരന്തങ്ങളും ഇക്കാലയളവില്‍ കേരളം നേരിടേണ്ടിവന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കാന്‍ തയ്യാറായില്ലെന്ന്‌ മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളം മഹാപ്രളയം നേരിട്ട സമയത്ത്‌ പല രാജ്യങ്ങളും സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍, സഹായം സ്വീകരിക്കില്ല എന്ന മറുപടിയാണ്‌ കേന്ദ്രം നല്‍കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തം ഉണ്ടായിട്ടില്ലേ എന്നും പിണറായി ചോദിച്ചു. അന്ന്‌ എല്ലാ സഹായങ്ങളും ഇരുകൈയും നീട്ടി സ്വീകരിച്ച നരേന്ദ്രമോദി, കേരളം ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ സഹായങ്ങള്‍ തടയുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. കേരളം തകരട്ടെ എന്ന ചിന്തയാണ്‌. കേരളത്തോട്‌ വല്ലാത്തൊരു പകയാണ്‌ കേന്ദ്ര സര്‍ക്കാരിനെന്നും പിണറായി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ചു. സഹായം കിട്ടുമെന്ന്‌ പ്രതീക്ഷിച്ചു. മറ്റുപല സംസ്‌ഥാനങ്ങള്‍ക്കും സഹായം നല്‍കിയപ്പോള്‍ കേരളത്തെ അവഗണിച്ചു. -മുഖ്യമന്ത്രി വിമര്‍ശിച്ചു.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW