-->
മധൂര്‍: ലുഡോ കളിക്കുന്നതിനിടെ പ്ലാസ്‌റ്റിക് നാണയം വിഴുങ്ങി ഉളിയത്തഡുക്ക സ്വദേശിയായ എട്ടുവയസുകാരി ശ്വാസംമുട്ടി മരിച്ചു. മധൂര്‍ ഉളിയത്തഡുക്കയിലെ രാജേഷ് ഗാട്ടിയുടെയും രാജേശ്വരിയുടെയും രണ്ടാമത്തെ മകളായ തനുഷ്‌ക(8)യാണു മരിച്ചത്. കൊല്യയില്‍ അധ്യാപികയായ മാതാവിനൊപ്പമാണ് കുട്ടി ഉള്‍പ്പെടെ കുടുംബം താമസിക്കുന്നത്. ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവം. സഹോദരങ്ങള്‍ക്കൊപ്പം വീട്ടില്‍ ലുഡോ കളിക്കുന്നതിനിടെ പ്ലാസ്‌റ്റിക് നാണയം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട തനുഷ്‌കയെ ഗുരുതരാവസ്‌ഥയില്‍ തൊക്കോട്ടെ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി ദേര്‍ലക്കട്ടൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തില്‍, ശ്വാസകോശത്തില്‍ നിന്ന് കോണ്‍ ആകൃതിയിലുള്ള പ്ലാസ്‌റ്റിക് കളിപ്പാട്ടം കണ്ടെത്തി.
തൊക്കോട്ടെ സെന്റ് സെബാസ്‌റ്റ്യന്‍ ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തനുഷ്‌ക