Friday, March 13, 2026 Last Updated 42 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.33 PM

ഭര്‍തൃഗൃഹത്തിലേക്കുള്ള യാത്രയ്‌ക്കിടെ നവവധുവിനെ മുന്‍കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി

uploads/news/2026/02/826797/in4.jpg

ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹത്തിനുശേഷം ഭര്‍ത്താവിനൊപ്പം വീട്ടിലേക്കു പോയ നവവധുവിനെ മുന്‍കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി. ബൊലാങ്കിര്‍ ജില്ലയിലെ ബഡാബന്ധയ്‌ക്കു സമീപമാണു സംഭവം.
ഭാര്യയെ തട്ടിക്കൊണ്ടുപോയതായി ഹരിബന്ധു പട്ടേല്‍ എന്ന യുവാവാണ്‌ പരാതി നല്‍കിയത്‌. കാണ്ഡമാലിലാണ്‌ വിവാഹച്ചടങ്ങുകള്‍ നടന്നത്‌. ഇതിനുശേഷം വരനും വധുവും കുടുംബാംഗങ്ങളും കാറില്‍ ഭര്‍തൃഗൃഹത്തിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. രണ്ടുപേര്‍ക്കൊപ്പമെത്തിയ യുവാവ്‌ തര്‍ഭ റോഡിലെ ബഡാബന്ധയ്‌ക്ക്‌ സമീപം വച്ച്‌ ഇവരുടെ വാഹനം തടയുകയായിരുന്നു. വധുവിന്റെ മുന്‍കാമുകനാണെന്ന്‌ അവകാശപ്പെട്ട യുവാവ്‌ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇതിനു പിന്നാലെ വരനും സംഘവും തര്‍ഭ പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താനും യുവതിയെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ്‌ അറിയിച്ചു.

Ads by Google
Sunday 22 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW