Wednesday, March 11, 2026 Last Updated 37 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.33 PM

യുൈക്രന്‍ ഡ്രോണുകള്‍: മോസ്‌കോയിലെ വിമാനത്താവളങ്ങള്‍ അടച്ചു

മോസ്‌കോ: യുൈക്രനില്‍നിന്നുള്ള ഡ്രോണുകളുടെ ഭീഷണിയെത്തുടര്‍ന്നു മോസ്‌കോയിലെ നാലു രാജ്യാന്തര വിമാനത്താവളങ്ങളും അടച്ചു. പ്രാദേശിക സമയം ഇന്നലെ ഉച്ചയോടെയാണു റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്‌. 11 യുൈക്രന്‍ ഡ്രോണുകള്‍ തകര്‍ത്തതായി പിന്നീട്‌ റഷ്യ അറിയിച്ചു. നാലു മണിക്കൂറാണു ഡൊമോഡെഡോവോ, വ്‌നുക്കോവോ, ഷെര്‍മെറ്റ്യേവോ, ഷുകോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങള്‍ അടഞ്ഞുകിടന്നത്‌. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റഷ്യന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സിയായ റോസവിയാറ്റ്‌സിയ സ്‌ഥിരീകരിച്ചു.

Ads by Google
Sunday 22 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW