Wednesday, March 11, 2026 Last Updated 58 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.33 PM

ഇന്ത്യക്കാര്‍ക്കുള്ള വിസ സേവനങ്ങള്‍ബംഗ്ലാദേശ്‌ ഇന്ന്‌ പുനഃരാരംഭിക്കും

ധാക്ക: ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസ സേവനങ്ങളും ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇന്നു പുനഃരാരംഭിക്കും.
ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതിനെത്തുടര്‍ന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ ആദ്യ സൂചനയാണിത്‌. ഇന്ത്യയും തിരിച്ച്‌ വിസ സേവനങ്ങള്‍ പുനഃരാരംഭിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ചയെത്തുടര്‍ന്നു കഴിഞ്ഞ ഡിസംബറിലാണു വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചത്‌.
ബംഗ്ലാദേശില്‍ താരിഖ്‌ റഹ്‌മാന്‍ പ്രധാനമന്ത്രിയായി ബി.എന്‍.പി. സര്‍ക്കാര്‍ അധികാരമേറ്റതോടെ ഉഭയകക്ഷി ബന്ധം ശക്‌തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായിട്ടുണ്ട്‌.

Ads by Google
Sunday 22 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW