കുവൈത്ത്‌സിറ്റി: ഫോറം ഓഫ് ഇന്ത്യന്‍ ഡോക്ടര്‍സ് കുവൈത്ത് വര്‍ഷംതോറും നടത്തിവരുന്ന കലാസാംസ്‌കാരിക പരിപാടിയായ 2026 ഡോക്ഫെസ്റ്റും, ഇരുപത്തി ഒന്നാമതു ഹെല്‍ത്ത് ഗൈഡ് 'ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് 'ന്റെ പ്രകാശനവും ഹോട്ടല്‍ റീജന്‍സിയില്‍ വെച്ച് നടത്തുകയുണ്ടായി.
കുവൈറ്റ് ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുല്‍വഹാബ് അല്‍ അവാദി പരിപാടിയുടെ മുഖ്യഅതിഥി ആയിരുന്നു .കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി പരമിതാ ത്രിപാദി , പത്മശ്രീ ഷെയ്ഖ ഷെയ്ഖ അലി അല്‍-ജാബര്‍ അല്‍- സബാ, കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഇബ്രാഹിം തവല്ല എന്നിവരും വിശിഷ്ട അതിഥികളായിരുന്നു.
ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പോസ് ജോര്‍ജ്ജ് വിശിഷ്ടാതിഥികളെയും അതിഥികളെയും സ്വാഗതം ചെയ്തു.
പ്രസിഡണ്ട് ഡോ. സമീര്‍ ഹുമദ് സംഘടനയുടെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളില്‍ പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനെ കുറിച്ചും പ്രതിപാദിച്ചു
ഉദ്ഘാടന പ്രസംഗത്തില്‍ കുവൈറ്റ് ആരോഗ്യമന്ത്രി ഇന്ത്യന്‍ ഡോക്ടര്‍മാരെ അഭിനന്ദിക്കുകയും ആരോഗ്യ മേഖലയില്‍ അവരുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു .
ഇന്ത്യന്‍ ഡോക്ടറുമാരുടെ അര്‍പ്പണബോധത്തെയും പ്രവര്‍ത്തന നൈതികതയെയും ഇന്ത്യന്‍ സ്ഥാനപതി പരമിതാ ത്രിപാദി പ്രശംസിച്ചു.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അതിനു ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കു വഹിക്കാവുന്ന പങ്കിനെക്കുറിച്ചും ഷെയ്ഖ ഷെയ്ഖ അലി അല്‍-ജാബര്‍ അല്‍- സബാ ഊന്നിപ്പറഞ്ഞു .
ഇന്ത്യന്‍ ഡോക്ടര്‍മാര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെ, കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഇബ്രാഹിം തവല്ല എടുത്തുപറഞ്ഞു
ഔപചാരിക പരിപാടിയുടെ അദ്ധ്യക്ഷ ലേഡി വൈസ് പ്രസിഡന്റ് ഡോ. സുശോവന സുജിത് നായര്‍ വഹിച്ചപ്പോള്‍, വൈസ് പ്രസിഡന്റ് ഡോ.മോഹന്‍ റാം നന്ദി രേഖപ്പെടുത്തി.
ഡോ. അരിജിത് ചീഫ് എഡിറ്റരായ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് ' എന്ന ശീര്ഷകത്തൊടെയുള്ള ഹെല്‍ത്ത് ഗൈഡ്, മന്ത്രി അഹമ്മദ് അബ്ദുള്‍വഹാബ് ഔദ്യോഗികമായി പ്രകാശനം ചെയ്തു .
തുടര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറത്തിന്റെ കള്‍ച്ചറല്‍ സെക്രട്ടറി ഡോ. അനില ആല്‍ബര്‍ട്ട് ഈ വര്‍ഷത്തെ ഡോക്ഫെസ്‌റ് പ്രമേയമായ 'വസുധൈവ കുടുംബകം' ത്തെക്കുറിച്ചു വിവരിച്ചു. പരിപാടിയുടെ കൊറിയോഗ്രാഫേഴ്‌സ് വിനിത പ്രദീഷിനും ഹേമാലി, ഓഡിയോവിശ്വല്‍ ഷെറിന്‍ വെട്ടുകാടും ആയിരുന്നു.
ജോയിന്റ് കള്‍ച്ചറല്‍ സെക്രട്ടറി ഡോ. ഫിബിഷ നിദാല്‍ ഭദ്രദീപം കൊളുത്താന്‍ വിശിഷ്ടതിഥിദികളെ ക്ഷണിച്ചു വസുധൈവ കുടുംബകം' എന്ന ശീര്‍ഷകത്തില്‍ അരങ്ങേറിയ കലാപരിപാടികള്‍ ഒരു ചലച്ചിത്രത്തില്‍ എന്നപോലെയാണ് അവതരിപ്പിച്ചത്.
ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് കള്‍ച്ചറല്‍ സെക്രട്ടറിയായ ഡോ. അനില ആല്‍ബെര്‍ട്ടാണ് . ആന്‍ഡ്രിയ ഷേര്‍ലി ഡിക്രൂസ് എന്ന കൗമാരക്കാരി ,കഥപറയുന്ന രൂപേണ വിവിധ രാജ്യങ്ങളുടെ നൃത്തനൃത്ത്യങ്ങളോടും ഗാനങ്ങളോടും കൂടെയാണ് ഈ പരിപാടി അവതരിപ്പിച്ചത്.
കൊറോണ എന്ന കൊച്ചു വൈറസിനുമുന്പില്‍ ലോകം മുഴുവന്‍ നിശ്ചലമായി നില്‍ക്കുന്നതുകണ്ട ഈ കുട്ടിയുടെ കണ്ണുകളിലൂടെയാണ് കഥ അവതരിപ്പിക്കപ്പെട്ടത് .
കഥ മുന്നോട്ടുപോകുമ്പോള്‍ കോവിഡ് എന്ന മഹാമാരി ആ കുട്ടിയെ , ഈ ലോകത്തിലെ എല്ലാ മനുഷ്യരും , മതം ജാതി നിറം ലിംഗം വര്‍ഗം എന്നിവയ്ക്കധീധമായി ഒരു കുടുംബമാണെന്നു പഠിപ്പിക്കുകയും , അതുവഴി 'വസുധൈവ കുടുംബകം' എന്ന ആശയം പ്രേക്ഷകരിലേക്കെത്തിക്കുകയും ചെയ്തു .
കുവൈറ്റ് ദേശീയ ദിനവും വിമോചന ദിനവും അനുസ്മരിച്ചു ഡോ. ആന്റണിയുടെ ആശയത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പരമ്പരാഗത കുവൈറ്റി വേഷത്തില്‍ നൃത്തച്ചുവടുകള്‍ വെച്ചത് കുവൈറ്റി അതിഥികള്‍ അടങ്ങുന്ന കാണികളെ ആവേശഭരിതരാക്കി .
ഫോറം ഭാരവാഹികളുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളുടെ വസ്ത്രങ്ങള്‍ അണിഞ്ഞു നടത്തിയ ഗ്രാന്റ് ഫിനാലയോടെ കലാപരിപാടികള്‍ സമാപിച്ചു. ഇത്തരുണത്തില്‍ അവതാരിക മിസ് . ആന്‍ഡ്രിയ ഡിക്രൂസ് ,ലോകസമാധാനത്തിന്നുള്ള പ്രാര്ഥനയെന്നോണം,കാണികളോട് തങ്ങളുടെ മൊബൈല്‍ ഫ്‌ലാഷ്ലൈറ്റുകള്‍ വീശാന്‍ ആഹ്വാനം ചെയ്തപ്പോള്‍ അത് വളരെ വികാരനിര്‍ബരമായ കാഴ്ചയായി മാറി.
കല പരിപാടികളെ തുടര്‍ന്ന് അംഗങ്ങള്‍ക്കായുള്ള നറുക്കെടുപ്പ് സംഘടനയുടെ ട്രഷറര്‍മാരായ ഡോ.സണ്ണി വര്‍ഗീസും ഡോ. ജിബിന്‍ ജോണ്‍ തോമസും ചേര്‍ന്ന് നിര്‍വഹിച്ചു .