Friday, March 13, 2026 Last Updated 34 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.32 PM

കരാറുകാരനില്‍നിന്നു കൈക്കൂലി: ബി.ജെ.പി എം.എല്‍.എ. അറസ്‌റ്റില്‍

uploads/news/2026/02/826631/in3.jpg

ബംഗളുരു: അഞ്ച്‌ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എല്‍.എ ചന്ദ്രു ലമാനിയെ കര്‍ണാടക ലോകായുക്‌ത അറസ്‌റ്റ്‌ ചെയ്‌തു. ശിരഹട്ടി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയാണ്‌ ചന്ദ്രു. നിര്‍മാണ കരാറുകാരനില്‍നിന്ന്‌ എം.എല്‍.എ മൊത്തം 11 ലക്ഷം രൂപയാണ്‌ ആവശ്യപ്പെട്ടതെന്ന്‌ വെളിപ്പെടുത്തല്‍.
ലോകായുക്‌ത നടത്തിയ ഓപ്പറേഷനെ തുടര്‍ന്ന്‌ ചന്ദ്രു ലമാനിക്കു പുറമേ പഴ്‌സണല്‍ സ്‌റ്റാഫിലുള്‍പ്പെട്ട മഞ്‌ജുനാഥ്‌ വാല്‍മീകി, ഗുരുനായ്‌ക്‌ എന്നിവരെയും കസ്‌റ്റഡിയിലെടുത്തു. മൂവരെയും ചോദ്യം ചെയ്‌തുവരികയാണ്‌.
ഗദഗ്‌ ജില്ലയിലെ ചെറുകിട ജലസേചന വകുപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട അനുമതി സുഗമമാക്കാനാണ്‌ കൈക്കൂലി വാങ്ങിയതെന്ന്‌ ലോകായുക്‌ത ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇതില്‍ റോഡിന്റെ ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണമാണ്‌ കരാറുകാരനെ ഏല്‍പ്പിച്ചിരുന്നത്‌. ആവശ്യമായ അനുമതികള്‍ ലഭ്യമാക്കാന്‍ എം.എല്‍.എ 11 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നു കാട്ടി ഗഡാഗില്‍നിന്നുള്ളക്ല ാസ്‌-1 കരാറുകാരനായ വിജയ്‌ പൂജാര്‍ അഴിമതിവിരുദ്ധ വിഭാഗത്തെ സമീപിക്കുകയായിരുന്നു.
പരാതി പരിശോധിച്ച ശേഷം, ശനിയാഴ്‌ച ലോകായുക്‌ത പോലീസ്‌ കെണി ഒരുക്കി. ഓപ്പറേഷനില്‍, ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗമായ 5 ലക്ഷം രൂപ വാങ്ങുന്നതിനിടെ ലമാനി പിടിയിലുമായി. മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ മേല്‍നോട്ടത്തില്‍ ലോകായുക്‌ത പോലീസിലെ ഒരു സംഘമാണ്‌ ഓപ്പറേഷന്‍ വിജയമാക്കിയത്‌.

Ads by Google
Saturday 21 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW