-->
ചമ്പാവുപാടത്ത് വിത്തിടാന്‍ വായോ
മേടവിഷുപ്പക്ഷിപ്പെണ്ണാളേ
മുത്താകും വിത്തു മുളച്ചു വളരാന്‍
പുതുമഴപെയ്യണ കാലമല്ലേ !
പുതുമുളപൊട്ടീട്ടു പച്ചപ്പണിഞ്ഞാല്‍
കളകളകറ്റണം പൈങ്കിളിയേഹ്ല
വെള്ളവും,വളവും ചെടികള്‍ക്കായേകീട്ടു
പുഷ്‌ടിപ്പെടുത്തണം നല്‍കൃഷിയെ !
ചാഞ്ചാടിയാടുന്ന പൂവയലെല്ലാം
നിറവയറാര്‍ന്നിടുമാഷാഢത്തില്‍ !
ഇല്ലം നിറനിറ, വല്ലംനിറയ്‌ക്കായി
പുന്നെല്ലു കൊയ്യണമാവണിയില്‍!
പച്ചക്കിളികളും, പ്രാവും, കുരുവിയും
കൊയ്‌തുമെതിക്കുന്ന പൂവയലില്‍
കറ്റകള്‍ കൊയ്‌തുമെതിക്കണ
ചിങ്ങത്തില്‍ ഒത്തൊരുമിക്കണമെല്ലാരും.
പൊന്നണിപ്പാടത്തു കവിതകള്‍ പാടി
കൊയ്‌തുനിറയ്‌ക്കണം വൈകാതെ !
പതിരെല്ലാം കാറ്റില്‍പ്പറത്തിക്കളയണം
പത്തരമാറ്റൊത്ത മുത്താക്കണം !
വിത്താകും മുത്തുകള്‍ പത്തായം തന്നില്‍
ഭാവിയിലേക്കായി സൂക്ഷിക്കണം.!
പുന്നെല്ലുകുത്തീട്ടു സദ്യെയാരുക്കണം
നാട്ടുകാര്‍ക്കെല്ലാം വിളമ്പിടേണം.!
പൊന്നോണനാളിലെ മാധുര്യേമറ്റുവാന്‍
പാല്‍പ്പായസം നല്ലിലയില്‍ വേണം.
മേടവിഷുക്കാലമെത്തിടും മുന്നേ
പാടമൊരുക്കണം കണ്ണാളേ !
തത്ത, കുരുവിക്കുഞ്ഞുങ്ങളെല്ലാം
കവിതപ്പാടത്തൊന്നു വന്നെത്തണം
പാടും കവിതകള്‍ ഒത്തിരിക്കാലം
കൊയ്‌ത്താളരുമൊത്തു പാടീടണം!
കൊയ്‌തുമെതിച്ചിട്ടോണപ്പാട്ടും പാടി
ഓണക്കാലം നമ്മള്‍ കൊണ്ടാടണം!
പൂവേ പൊലി പൊലി! പാട്ടുകള്‍ പാടി
തിരുവോണമുണ്ണുവാനെത്തിടേണം!
മാധവി ഭാസ്‌കരന്‍