Wednesday, March 11, 2026 Last Updated 24 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 06.55 PM

‘പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത്’ ഇഫ്‌താർ 2026 ഫ്ലയർ പ്രകാശനം ചെയ്തു

Prateeksha

കുവൈത്ത്സിറ്റി: ‘പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്’സാൽമിയ RDA ഹാളിൽ വെച്ച് സംഘടനാ പ്രസിഡന്റ് രമേശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ഇഫ്‌താർ 2026 ഫ്ലയർ പ്രകാശനം ചെയ്തു.
ഫെബ്രുവരി 27 വെള്ളിയാഴ്ച നാലുമണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന ഇഫ്‌താർ സംഗമം കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ മറ്റു യൂണിറ്റ് ഭാരവാഹികളായ ബീന ഷിനോ ബിജു, സവിത ബൈജു, ബീന ബിനോയ്, ഷൈലജ രാജകുമാർ, വിഷ്ണു, പ്രിൻസ്, യോഗേഷ് നായർ, സക്കീർ പുതുനഗരം, മനു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഇഫ്‌താർ പ്രോഗ്രാം ജനറൽ കൺവീനർ ജിജി മോൾ സ്വാഗതവും ട്രഷറർ വിജോ പി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി

Ads by Google
Ads by Google
TRENDING NOW