Thursday, March 12, 2026 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.01 PM

ബ്ലാക്ക് പ്രിന്റ്ഡ് ടീഷർട്ടും ബ്ലൂ ഡെനിം ജീൻസും സൺ ഗ്ലാസ്സുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ ഭാമ; തീയാണ്‌, പ്രായം റിവേഴ്‌സ് ഗിയറിൽ എന്ന് കമന്റുകൾ

uploads/news/2026/02/826606/1000719487.jpg
Bhama (Image Source: Instagram)

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അഭിനേത്രിയാണ്‌ ഭാമ. അതിനു ശേഷം സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ഭാമ ബിഗ് സ്‌ക്രീനിൽ നിന്ന് വലിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു.
എന്നാലിപ്പോൾ താരം സിനിമയിൽ സജീവമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഭാമ. മോഡേൺ കോസ്റ്റ്യുമിലും ട്രഡിഷണൽ ലുക്കിലുമുള്ള ചിത്രങ്ങൾ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ക്യൂട്ട് ലുക്കിൽ ജീൻസും ടീഷർട്ടും അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. 28 എന്ന് പ്രിന്റ് ചെയ്ത ബ്ലാക്ക്ഷ ടീഷർട്ടും ബ്ലൂ ഡെനിം ജീൻസും സൺഗ്ലാസുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. നിരവധി ആരാധകരാണ് താരത്തിന്റെ സ്റ്റൈലിഷ് ലുക്കിന്‌ കമന്റുകൾ കുറിക്കുന്നത്. 'പ്രായം റിവേഴ്‌സ് ഗിയറിൽ, ഒരു രക്ഷയുമില്ല... തീയാണ്...' എന്നതടക്കമാണ് കമന്റുകൾ.

വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു ഭാമ. 2020 ലാണ് അരുണിനെ ഭാമ വിവാഹം ചെയ്തത്. എന്നാൽ അടുത്തിടെ ഭർത്താവുമായി വേര്‍പിരിഞ്ഞെന്നും സിംഗിൾ മദർ ആണെന്നും ഭാമ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
സിനിമയിൽ നിന്ന് വിട്ട ശേഷം വാസുകി എന്ന പേരില്‍ പുതിയ വസ്ത്ര ബ്രാന്‍ഡും ഭാമ തുടങ്ങിയിരുന്നു. എത്‌നിക് വസ്ത്രങ്ങളുടെ കളക്ഷനാണ് വാസുകി ഒരുക്കുന്നത്.
അതേസമയം, അടുത്തിടെ 'സുമതി വളവ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഭാമ തിരിച്ചെത്തി. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് ഭാമയെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW