Friday, March 13, 2026 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 02.25 PM

‘ഒരു അദൃശ്യത കുറച്ചു കാലത്തേക്ക് അനിവാര്യമാണ്; സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു...’’ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഭാമ

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ഭാമയെ വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ കണ്ടത് സുമതി വളവ് എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു എന്ന് കുറിക്കുകയാണ് താരം.
Bhama, Bhama is taking a short break from social media
Bhama (Image Source: Instagram)

ബാലതാരമായി ‘മന്ത്രമോതിരം’ എന്ന ചിത്രത്തിലൂ​ടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ഭാമ പിന്നീട് ലോഹിതദാസ് ചിത്രമായ ‘നിവേദ്യ’ത്തിലൂ​ടെയാണ് നായികയായി വെള്ളിത്തിരയിലെത്തിയത്. ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളവെങ്കിലും നാടന്‍ കഥാപാത്രങ്ങളിലൂടെ ഭാമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. എന്നാല്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് ആരാധകര്‍ക്ക് മുന്നിലെത്തിയത് സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും യാത്രകളും ചിത്രങ്ങളുമൊക്കെ പങ്കിട്ടാണ്. ആര്‍ട്ടിസ്റ്റ്, സിംഗര്‍, വുമൻ, മദര്‍ ഓഫ് ഗൗരി... എന്നിങ്ങനെയാണ് ഭാമ ഇന്‍സ്റ്റഗ്രാമില്‍ കൗതുകരമായി സ്വയം പരിചയപ്പെടുത്തുന്നത്.
അഭിലാഷ് പിളളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കര്‍ ഒരുക്കുന്ന ‘സുമതി വളവ്’ എന്ന പടത്തില്‍ അതിഥി താരമായി ഭാമ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു. ഭാമയുടെ കഥാപാത്രത്തിന് വലിയ പ്രശംസയും കിട്ടിയിരുന്നു.
ഇപ്പോഴിതാ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് കുറിക്കുകയാണ് താരം. ഒരു കടല്‍തീരത്ത് പിന്തിരഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് തന്റെ ഇടവേളയെക്കുറിച്ച് ഭാമ പങ്കുവച്ചത്. ‘‘ആവേശഭരിതവും സ്വയം തിരഞ്ഞെടുത്തതുമായ ഒരു അദൃശ്യത കുറച്ചു കാലത്തേക്ക് അനിവാര്യമാണ്. ആഴത്തിലുള്ള ഒരു മയക്കം... സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. ഉടൻ കാണാം കൂട്ടുകാരെ...” എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഭാമയു​ടെ പോസ്റ്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW