Thursday, March 12, 2026 Last Updated 59 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 01.41 PM

ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം; നവ്യയെ പ്രശംസിച്ച് ഭാമ

bhaama
photo- www.instagram.com/navyanair143, www.instagram.com/bhamaa,

നടി നവ്യ നായരെ പ്രശംസിച്ച് ഭാമ. ഗുരുവായൂര്‍ അമ്പലത്തില്‍ നൃത്തം ചെയ്യുന്നതിനിടെ വിതുമ്പിയ നവ്യയെ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഭാമയുടെ പ്രതികരണം. ‘ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം’ എന്നായിരുന്നു ഈ ചിത്രം പങ്കുവെച്ച് ഭാമ കുറിച്ചത്.

bhaama

രണ്ടുദിവസം മുന്‍പ് നടന്ന നൃത്തപരിപാടിക്കിടെയായിരുന്നു വികാരനിര്‍ഭരമായ നിമിഷം അരങ്ങേറിയത്. നൃത്തം ചെയ്യുന്നതിനിടയില്‍ വികാരാധീനയായ നടി നവ്യ നായരെ കാണികള്‍ക്കിടയില്‍ നിന്നെത്തിയ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുകയായിരുന്നു.

സെക്യൂരിറ്റി ജീവനക്കാര്‍ മുത്തശ്ശിയെ വേദിക്കരികില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും നടിയുടെ അടുത്തേക്ക് എത്താന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ഇതു കണ്ട നവ്യ മുത്തശ്ശിയുടെ കൈകളില്‍ പിടിച്ച് മുഖത്തോട് ചേര്‍ത്തു. വികാരാധീനമായ ഈ രംഗം കണ്ട് കാണികളും കണ്ണിരണിഞ്ഞു.

എനിക്ക് പറയാന്‍ വാക്കുകളില്ല, സര്‍വ്വം കൃഷ്ണാര്‍പ്പണം എന്നാണു മുത്തശ്ശിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW