-->
കേരളത്തില്‍ നിരവധി ആരാധകരുളള റാപ്പറാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വിവരം വേടന്‍ ആരാധകരുമായി പങ്കുവെച്ചത്. എഴുത്തുകാരി കൂടിയായ നവമിയാണ് വേടന്റെ ഭാവി വധു. ഏറെനാളത്തെ പ്രണയത്തിന് ഒടുവില്‍ ഫെബ്രുവരി 24നാണ് വേനും നവമിയും വിവാഹിതരാകുന്നത്. രജിസ്റ്റര്‍ മാര്യേജ് ആണെന്ന് വേടന്‍ അറിയിച്ചിട്ടുണ്ട്.
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ഇരുവരേയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നത്. ഇപ്പോള്‍ വേടന്റെ വിവാഹ ക്ഷണക്കത്ത് പങ്കുവെച്ചിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍. ' ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി വിവാഹിതരാകുന്നു' എന്നാണ് കത്തില്‍ കുറിച്ചിരിക്കുന്നത്. വേടനും നവമിക്കും രഞ്ജു രഞ്ജിമാര്‍ ആശംസകളും അറിയിച്ചിട്ടുണ്ട്. "എന്ത് ലളിതമായിട്ടാണ് ഈ കല്യാണക്കുറി ചെയ്തിരിക്കുന്നത്. ഒട്ടും തന്നെ ആര്‍ഭാടമില്ലാതെ ഒരു കുഞ്ഞ് കല്യാണക്കുറി. ഒട്ടും ആര്‍ഭാടമില്ലാതെ അവര്‍ കല്യാണം കൊണ്ടാടാന്‍ പോവുകയാണ്. എന്നും എന്നും എന്നും ഒത്തിരി സന്തോഷത്തോടെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയട്ടെ", എന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.
കല്യാണ ക്ഷണക്കത്തിന്റെ പൂര്‍ണരൂപം:
സ്നേഹിതരെ,
ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം.
എന്ന്,
അന്‍പോടെ നവമിയും വേടനും