Sunday, March 15, 2026 Last Updated 17 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 01.53 PM

അവിശ്വസനീയം! 2400 കി.മീ പദയാത്രയ്ക്കും അപകടത്തിനും പിന്നാലെ പ്രസവം; താൻ അമ്മയാകാൻ പോകുന്ന വിവരം യുവതി അറിഞ്ഞത് ആശുപത്രയിത്തിയപ്പോള്‍

chinese, woman, walk, 2400km, pregnant, car, accident

ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് ഡോങ്ങ് എന്ന ചൈനീസ് യുവതിയുടെ ജീവിതകഥ. വടക്കന്‍ ചൈനയിലെ കഠിനമായ പാതകളിലൂടെ 2400 കിലോമീറ്റര്‍ പദയാത്ര പൂര്‍ത്തിയാക്കിയ ശേഷമാണ് ഡോങ്ങിന്റെ ജീവിതം മാറിമറിഞ്ഞത്. പര്‍വതങ്ങളും മരുഭൂമികളും താണ്ടി 139 ദിവസം നീണ്ടുനിന്ന ആ യാത്രയില്‍ ഉടനീളം താന്‍ ഗര്‍ഭിണിയാണെന്ന വിവരം അവരോ ഭര്‍ത്താവോ അറിഞ്ഞിരുന്നില്ല. യാത്രയ്ക്കിടയിലുണ്ടായ ശരീരഭാരവും തളര്‍ച്ചയും ദീര്‍ഘദൂര പദയാത്രയുടെ സ്വാഭാവിക ഫലമാണെന്ന് കരുതി അവര്‍ അവഗണിക്കുകയായിരുന്നു. പദയാത്ര കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥത ജലദോഷമാണെന്ന് കരുതി മരുന്ന് വാങ്ങാന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. എയര്‍ബാഗുകള്‍ ഉള്ളതുകൊണ്ട് മാത്രം വലിയ പരിക്കുകളില്ലാതെ ഡോങ് രക്ഷപ്പെട്ടു.

എന്നാല്‍ കാറപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ ഡോങ്ങിനെ കാത്തിരുന്നത് അതിലും വലിയൊരു ഞെട്ടലായിരുന്നു. അവിടെവെച്ച് നടത്തിയ പരിശോധനയില്‍ താന്‍ ഒന്‍പത് മാസം ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍മാര്‍ അവരെ അറിയിച്ചു. കാറപകടത്തിന്റെ ആഘാതത്തില്‍ പ്രസവവേദന കൂടി തുടങ്ങിയതോടെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഡോങ് 2.5 കിലോഗ്രാം തൂക്കമുള്ള ആരോഗ്യവാനായ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. 2400 കിലോമീറ്ററോളം കഠിനമായ യാത്ര ചെയ്യുമ്പോഴും, ഒടുവില്‍ വലിയൊരു കാറപകടത്തില്‍ പെട്ടിട്ടും അമ്മയും കുഞ്ഞും അത്ഭുതകരമായി സുരക്ഷിതരായിരുന്നു എന്നതായിരുന്നു ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ച വസ്തുത.

വൈദ്യശാസ്ത്രത്തില്‍ 'ക്രിപ്റ്റിക് പ്രെഗ്‌നന്‍സി' (Cryptic Pregnancy) എന്ന് വിളിക്കുന്ന അപൂര്‍വ്വമായ അവസ്ഥയിലൂടെയാണ് ഡോങ് കടന്നുപോയത്. ഗര്‍ഭകാലത്ത് ഉണ്ടാകാറുള്ള ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാലും, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങള്‍ വന്നതിനാലും ഇത്രയും കാലം അവര്‍ ഗര്‍ഭവിവരം അറിഞ്ഞിരുന്നില്ല. താന്‍ അച്ഛനാകാന്‍ പോകുന്നുവെന്ന വിവരം അവസാന നിമിഷം മാത്രം അറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഡോങ്ങിന്റെ ഭര്‍ത്താവും. കാറപകടത്തില്‍ നിന്നും കഠിന യാത്രയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് എത്തിയതിനാല്‍ ദമ്പതികള്‍ കുഞ്ഞിന് 'ലക്കി ബേബി' എന്ന് പേരിട്ടു.

Ads by Google
Saturday 21 Feb 2026 01.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW