-->
പുതിയതായി രണ്ട് ഫോണുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത് വിവോ. കഴിഞ്ഞ വര്‍ഷത്തെ വിവോ V60 5ജിയുടെ പിന്‍ഗാമിയായി വിവോ V70 5G (vivo V70 5G) എന്ന മോഡലും ഇതോടൊപ്പം വി സീരീസിലെ ആദ്യ എലൈറ്റ് മോഡല്‍ എന്ന പ്രത്യേകതയുമായി വിവോ വി70 എലൈറ്റ് (vivo V70 Elite) എന്ന മോഡലുമാണ് വിവോ V70 സീരീസിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്.
ഈ രണ്ട് മോഡലുകളില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഓപ്ഷന്‍ വിവോ V70 5ജിയാണ്.
പരമ്പരാഗത പെര്‍ഫോമന്‍സ് ഫോണുകളുടെ ബള്‍ക്കി സിലൗട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, പരിഷ്‌ക്കരിച്ച, ഫ്‌ലാറ്റ്-എഡ്ജ് ഡിസൈന്‍ ആണ് ഈ പുതിയ മോഡലിന് ഉള്ളത്. ക്യാമറകളാല്‍ പ്രശസ്തമായ V സീരീസിലെ ഈ പുതിയ മോഡല്‍ ZEISS-ന്റെ ഒപ്റ്റിക്കല്‍ വൈദഗ്ധ്യം ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്ത ഉയര്‍ന്ന നിലവാരമുള്ള സോണി സെന്‍സറുകള്‍ സഹിതമാണ് എത്തിയിരിക്കുന്നത്. വിവോ V70 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 45,999 രൂപയും 12GB + 256GB വേരിയന്റിന് 49,999 രൂപയുമാണ് വില.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓണ്‍ലൈന്‍ പര്‍ച്ചേസിന് 10% വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, അല്ലെങ്കില്‍ 10% വരെ അപ്ഗ്രേഡ് എക്സ്ചേഞ്ച് ബോണസ്, 18 മാസം വരെ സീറോ ഡൗണ്‍പേയ്മെന്റ്, 499 രൂപയ്ക്ക് 70% വരെ ഉറപ്പായ ബൈബാക്ക് എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ വിവോ വി70 5ജി പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓപ്പണ്‍ സെയില്‍ ഫെബ്രുവരി 26 മുതല്‍ ആണ് ആരംഭിക്കുക. വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവ വഴി വിവോ വി70 5ജി വാങ്ങാനാകും. ഇതോടൊപ്പം ലോഞ്ച് ചെയ്ത വിവോ വി70 എലൈറ്റ് മോഡലിന്റെയും പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അതും ഫെബ്രുവരി 26 മുതല്‍ വില്‍പ്പനയ്ക്ക് എത്തും.
വിവോ V70 5G ഫീച്ചറുകള്‍ - 6.59-ഇഞ്ച് (2750 × 1260 പിക്‌സലുകള്‍) HDR10+ ഉള്ള 1.5K ഫ്‌ലാറ്റ് AMOLED സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 4320Hz ഹൈ ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 (4nm) പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 722 GPU, 8GB / 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ല്‍ ആണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.
4 OS അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ മോഡലിന് വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമറകളുടെ കാര്യമെടുത്താല്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വിവോ V70 5ജിയിലുള്ളത്. അതില്‍ 1/1.56' സോണി IMX766 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), 8MP 115° അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 50MP 1/1.95' IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.65 അപ്പേര്‍ച്ചര്‍, OIS), ഓറ ലൈറ്റ്, 4K 60fps വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു.