-->
റിയല്‍മി സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളുമായി റിയല്‍മി പവര്‍ ഡേയ്‌സ് സെയില്‍ (realme Power Days sale) ആരംഭിച്ചു. ഈ സെയിലിന്റെ ഭാഗമായി റിയല്‍മി പി4 സീരീസില്‍ അവതരിപ്പിക്കപ്പെട്ട റിയല്‍മി പി4 പവര്‍ 5ജി, റിയല്‍മി പി4 5ജി, റിയല്‍മി പി4എക്‌സ് 5ജി എന്നീ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 22 വരെയാണ് റിയല്‍മി പവര്‍ ഡേയ്‌സ് സെയില്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാകുക. റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും ഈ ഓഫര്‍ സെയില്‍ ഡിസ്‌കൗണ്ടുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
റിയല്‍മി പവര്‍ ഡേയ്‌സ് സെയിലില്‍ ഡിസ്‌കൗണ്ട് സഹിതം വാങ്ങാന്‍ സാധിക്കുന്ന മോഡലുകളില്‍ റിയല്‍മി പി4 പവര്‍ 5ജിയും (realme P4 Power 5G) ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. നിലവില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ എന്നതാണ് റിയല്‍മി പി4 പവര്‍ 5ജിയുടെ പ്രത്യേകത. റിയല്‍മി പി4 പവര്‍ 5ജി ഇപ്പോള്‍ ഈ ഫോണ്‍ ഡിസ്‌കൗണ്ട് സഹിതം കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ റിയല്‍മി പവര്‍ ഡേയ്‌സ് അവസരമൊരുക്കിയിരിക്കുന്നു. റിയല്‍മി P4 പവര്‍ 5ജിയുടെ 8GB +128GB വേരിയന്റിന് 25999 രൂപയും 8GB + 256GB വേരിയന്റിന് 27999 രൂപയും 12GB + 256GB വേരിയന്റിന് 30999 രൂപയുമാണ് വില.
ഇപ്പോള്‍ പവര്‍ ഡേയ്‌സ് സെയില്‍ ഡിസ്‌കൗണ്ട് ലഭ്യമായതിനാല്‍ വീണ്ടും ലോഞ്ച് ഓഫര്‍ സഹിതം ലഭ്യമായിരുന്ന കുറഞ്ഞ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും അവസരം വന്നിരിക്കുന്നു. 2000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ആണ് പി4 പവര്‍ 5ജിക്ക് റിയല്‍മി ഡേയ്‌സ് സെയിലില്‍ ലഭ്യമാകുക. ഇത് പ്രയോജനപ്പെടുത്തിയാല്‍ 23999 രൂപ പ്രാരംഭ വിലയില്‍ ഇത് വാങ്ങാനാകും.
ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ 10,001mAh ടൈറ്റന്‍ ബാറ്ററി തന്നെയാണ് ഇതിലെ മുഖ്യ ആകര്‍ഷണം.
80W ഫാസ്റ്റ് ചാര്‍ജിങ് സഹിതമാണ് ഇത് എത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനത്തിനും സുരക്ഷയ്ക്കുമായി ഇത് 'നെക്സ്റ്റ്-ജെന്‍ സിലിക്കണ്‍-കാര്‍ബണ്‍ ആനോഡ് ടെക്', 'ഡ്യുവല്‍-ലെയര്‍ കോട്ടിംഗ് പ്രോസസ്', 'സി-പാക്ക് പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഡിസൈന്‍' എന്നിവയുമുണ്ട്. മറ്റ് ഫീച്ചറുകളുടെ കാര്യമെടുത്താല്‍, 2.6GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ 4nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 7.0 ല്‍ ആണ് ഇത് എത്തിയിരിക്കുന്നത്. 3 ആന്‍ഡ്രോയിഡ് OS അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
--