Wednesday, March 11, 2026 Last Updated 53 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 12.13 PM

റെഡ്മി നോട്ട് 15C ഇപ്പോള്‍ ആമസോണില്‍ നിന്ന് ഡിസ്‌കൗണ്ട് വിലയില്‍ വാങ്ങാം

inside

റെഡ്മി തങ്ങളുടെ നമ്പര്‍ സീരീസില്‍ രണ്ട് മാസം മുമ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റെഡ്മി നോട്ട് 15C (REDMI 15C 5G). ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 12,499 രൂപയും, 6GB + 128GB വേരിയന്റിന് 13,999 രൂപയും, 8GB + 128GB ടോപ് വേരിയന്റിന് 15,499 രൂപയുമാണ് വില. കുറഞ്ഞ വിലയില്‍ എത്തിയതിനാലാകാം, ഈ ബജറ്റ് 5ജി ഫോണിന് വില്‍പ്പന ആരംഭിച്ച ഘട്ടത്തില്‍ കാര്യമായ ലോഞ്ച് ഓഫറുകള്‍ ലഭ്യമായില്ല. ഇപ്പോഴും ഷവോമി വെബ്‌സൈറ്റില്‍ ഡിസ്‌കൗണ്ട് ഇല്ലാതെ യഥാര്‍ഥ വിലയില്‍ തന്നെയാണ് റെഡ്മി 15C 5ജി ലഭ്യമായിരിക്കുന്നത്. എന്നാല്‍ ആമസോണില്‍ ചെറിയ ഒരു ഡിസ്‌കൗണ്ട് ലഭ്യമാണ്.

ആമസോണില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെ മെഗാ ഫോണ്‍ മാനിയ എന്ന പേരില്‍ ഒരു ഡിസ്‌കൗണ്ട് ഓഫര്‍ സെയില്‍ നടക്കുകയാണ്. ഈ സെയിലിന്റെ ഭാഗമായി വിവിധ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. റെഡ്മി 15C 5ജി മോഡലിനും ഇപ്പോള്‍ ആമസോണില്‍ ഡിസ്‌കൗണ്ട് കാണാനാകുന്നുണ്ട്. 750 രൂപയുടെ ഡിസ്‌കൗണ്ട് ആണ് റെഡ്മി 15C 5ജിക്ക് ആമസോണ്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 11,749 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. ബജറ്റ് 5ജി ഫോണില്‍ താല്‍പര്യമുള്ളവര്‍ക്ക് ആമസോണിലെ ഈ റെഡ്മി സ്മാര്‍ട്ട്‌ഫോണ്‍ ഡീല്‍ പരിഗണിക്കാവുന്നതാണ്. ഡസ്‌ക് പര്‍പ്പിള്‍, മൂണ്‍ലൈറ്റ് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ലഭ്യമാകുക.

ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 120Hz 6.9-ഇഞ്ച് HD+ ഡിസ്‌പ്ലേ, ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍, ആം മാലി-G57 MC2 GPU, LPDDR4X റാം, UFS2.2 ഇന്റേണല്‍ സ്റ്റോറേജ്, 50MP മെയിന്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP64 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി). 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C പോര്‍ട്ട്, 33W ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ഒഎസ് 2 -ല്‍ ആണ് പ്രവര്‍ത്തനം. 2 വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

Ads by Google
Ads by Google
TRENDING NOW