Saturday, March 14, 2026 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 10.56 AM

ഫിഫ ലോകകപ്പ് 2030: നഗരം ശുദ്ധീകരിക്കാൻ തെരുവ് നായ്ക്കളെ ഇല്ലാതാക്കി മൊറോക്കോ; വന്‍ വിമര്‍ശനം

mass, killing, stray, dog, morocco

2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന മൊറോക്കോയിൽ, തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി റിപ്പോർട്ട്. നഗരങ്ങൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഏകദേശം 30 ലക്ഷത്തോളം നായ്ക്കളെ അധികൃതർ ഇല്ലാതാക്കുന്നുവെന്നാണ് രാജ്യാന്തര മൃഗക്ഷേമ സംഘടനയായ IAWPC വെളിപ്പെടുത്തുന്നത്. ഹോളിവുഡ് താരം മാർക്ക് റുഫല്ലോ അടക്കമുള്ള പ്രമുഖർ ഈ ക്രൂരതയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

നായ്ക്കളെ വെടിവെച്ചും വിഷം നൽകിയും പട്ടിണിക്കിട്ടും കൊല്ലുന്നതായാണ് കണ്ടെത്തൽ. വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ കേന്ദ്രങ്ങളിൽ മൃഗങ്ങളെ അടച്ചിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുൻപ് തന്നെ മൃഗങ്ങളെ കൊല്ലുന്ന പതിവുണ്ടായിരുന്നെങ്കിലും ലോകകപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇതിന്റെ തോത് ഭയാനകമായി വർധിച്ചുവെന്നാണ് ആരോപണം.

എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് മൊറോക്കോ അധികൃതർ കൈയൊഴിഞ്ഞു. ഒരു വശത്ത് ലോകകപ്പിന്റെ ആവേശം നടക്കുമ്പോൾ മറുവശത്ത് നടക്കുന്ന ഈ ക്രൂരത രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Ads by Google
Saturday 21 Feb 2026 10.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW