Friday, March 13, 2026 Last Updated 10 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 10.38 AM

മഹിളാകോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയിലേക്ക് ; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും

uploads/news/2026/02/826560/r-reshmi.jpg

കൊല്ലം : മഹിളാകോണ്‍ഗ്രസ് നേതാവ് ആര്‍. രശ്മി ബിജെപിയിലേക്ക്. ഇന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി മാരാര്‍ജിഭവനില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി പ്രവേശനവും ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ബിജെപി അദ്ധ്യക്ഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചനകള്‍.

കൊട്ടാരക്കരയിലെ പ്രമുഖ നേതാവ് അയിഷാപോറ്റി സിപിഐഎം വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയതിന് പിന്നാലെയാണ് രശ്മി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ കൊട്ടാരക്കര നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച രശ്മി പ്രാദേശികമായി വലിയ ജനസമ്മിതിയുള്ള നേതാവാണ്. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ടി.എന്‍. ബാലഗോപാലിനോട് വെറും 10,000 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. എന്നാല്‍ അയിഷാപോറ്റിയുടെ വരവോടെയുള്ള അതൃപ്തിയാകാം പാര്‍ട്ടിമാറ്റത്തിന് പിന്നിലെന്നാണ് കരുതുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ബിജെപി നേതൃത്വവുമായി അവര്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. മിക്കവാറും കൊട്ടാരക്കരയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി രശ്മി എത്താനുള്ള സാധ്യതയുമുണ്ട്. രശ്മിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും ഇതിനിടയില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ രശ്മി ചില നിബന്ധനകള്‍ കോണ്‍ഗ്രസിന് മുന്നിലേക്ക് വെച്ചിരുന്നു. ഇതില്‍ പ്രധാനം കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ സാമ്പത്തീകബാദ്ധ്യത തീര്‍ക്കാന്‍ പാര്‍ട്ടി സഹായിക്കണമെന്നതായിരുന്നു.

ഇതിനൊപ്പം അടുത്ത തവണ ഭരണം കിട്ടുന്ന സാഹചര്യം ഉണ്ടെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേഷന്റെ ചുമതല നല്‍കണമെന്നതായിരുന്നു മുമ്പോട്ട് വെച്ച മറ്റൊരാവശ്യം. എന്നാല്‍ രശ്മിയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നടത്തുന്ന പുതുയുഗ യാത്രയിലും രശ്മി പങ്കെടുത്തിരുന്നു. പിന്നാലെയാണ് ബിജെപിയുടെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ രശ്മിയുമായി ചര്‍ച്ച നടത്തിയത്.

സാമ്പത്തീക വിഷയം അടക്കമുള്ള കാര്യഗ പരിഗണിക്കാമെന്ന ഉറപ്പ് രശ്മിയ്ക്ക് കിട്ടിയിട്ടുണ്ട്. കൊട്ടാരക്കരയില്‍ രശ്മി മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. നേരത്തേ ട്വന്റി20 യ്ക്ക് കീഴില്‍ അഖില്‍ മാരാര്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ബിജെപി ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. എന്നാല്‍ സീറ്റ് ഘടകകക്ഷികള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW