Saturday, March 14, 2026 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 11.20 AM

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം; ആദ്യ പട്ടികയില്‍ 50 പേര്‍, പ്രമുഖരെല്ലാം കളത്തിലിറങ്ങും

uploads/news/2026/03/830013/BJP-shobhasurendran-march.jpg

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഭൂരിഭാഗം മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ആദ്യഘട്ട പട്ടിക പുറത്തുവിടുമെന്നാണ് ലഭിക്കുന്ന വിവരം.

ആദ്യ പട്ടികയില്‍ ഏകദേശം 50 പേര്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വരുന്ന ഞായറാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പട്ടികയും പുറത്തുവരും. നേമം: രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം: വി. മുരളീധരന്‍, മഞ്ചേശ്വരം: കെ. സുരേന്ദ്രന്‍, മലമ്പുഴ: സി. കൃഷ്ണകുമാര്‍, കാട്ടാക്കട: പി.കെ. കൃഷ്ണദാസ് പ്രമുഖ നേതാക്കളെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമായത്. സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടികയില്‍ വലിയ മാറ്റങ്ങളൊന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് സൂചന.

ബാക്കിയുള്ള സീറ്റുകളിലേക്കും ഉടന്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. ചില പ്രത്യേക സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുക. അതിന് ശേഷം സംസ്ഥാനനേതൃത്വം വിവരം കേന്ദ്രനേതൃത്വത്തെ അറിയിക്കും.

ബംഗാളിലെ സ്ഥാനാര്‍ത്ഥികളെയും ഈ യോഗത്തില്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, രാജ്‌നാഥ് സിംഗ്, കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തിലെയും ബംഗാളിലെയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി ദേശീയ നേതൃത്വം മാരത്തണ്‍ ചര്‍ച്ചകളാണ് നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW