Saturday, March 14, 2026 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 09.06 AM

കേരള ഭരണത്തിലേക്ക് ഇടിച്ചുകയറും ; ജനകീയ കുടുംബയോഗങ്ങളുമായി ബിജെപി ഇറങ്ങുന്നു

uploads/news/2026/03/829954/BJP.jpg

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കാനൊരുങ്ങുന്ന ബിജെപി വോട്ടുകള്‍ സമാഹരിക്കാന്‍ പ്രചരണപരിപാടികളുമായി ഇറങ്ങുന്നു. ഞായറാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.

പതിറ്റാണ്ടുകളായി തുടരുന്ന വികസന മുരടിപ്പിന് അന്ത്യം കുറിക്കുമെന്നും 'വികസിത കേരളം' എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുമെന്നുമാണ് പ്രചരണം. എന്‍ഡിഎയ്ക്ക് ഒരു അഞ്ചുവര്‍ഷം നല്‍കിയാല്‍ വികസിത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്നാണ് വാഗ്ദാനം. കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ചുവപ്പുനാട, ഹര്‍ത്താല്‍ മാഫിയ എന്നിവയെ എന്‍ഡിഎ സര്‍ക്കാര്‍ തുടച്ചുനീക്കുമെന്നും സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ബിജെപി ആവര്‍ത്തിക്കുന്നു. കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന ധാരണയ്ക്ക് അവസാനമായെന്നും പറയുന്നു.

തൃശ്ശൂരും തിരുവനന്തപുരത്തും ഒട്ടനവധി തദ്ദേശ സ്ഥാപനങ്ങളിലും എന്‍ഡിഎ നടത്തിയ മുന്നേറ്റം ഇതിന് ഉദാഹരണമാണെന്നും സാമൂഹ്യമാധ്യമ പോസ്റ്റുകളില്‍ ബിജെപി പറയുന്നു. പന്ത്രണ്ട് വര്‍ഷക്കാലത്തെ മോദിയുടെ ഭരണം ഇന്ത്യയെ ലോകത്തിന്റെ ഉന്നതിയിലേക്ക് വളര്‍ത്തിയെന്നും ഇന്ന് ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായും ഡിജിറ്റല്‍ ഇക്കോണമയില്‍ ഇന്ത്യ മൂന്നാമത്തെ ശക്തിയായും ഉയര്‍ന്നെന്നുമാണ് അവകാശവാദം. സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളെ വികസനത്തിലേക്ക് മാറ്റുന്നതില്‍ ബിജെപി വിജയിച്ചെന്നും കേരളത്തിലെ ജനങ്ങള്‍ക്ക്് ഇപ്പോള്‍ ബിജെപിയും എന്‍ഡിഎയും വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW